HOME
DETAILS
MAL
മൂന്നു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു
backup
August 13 2020 | 04:08 AM
ദമാം: പക്ഷാഘാതം മൂലം മൂന്നു മാസമായി ഖോബാർ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിത്തിരുന്ന തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു. വക്കം കയൈവരം നാസിം മൻസിലിൽ അബ്ദുൾ സമദിന്റെയും ജമീല ബീവിയുടെയും മകൻ അബ്ദുൾ സമദ് നഹാസ് (48 വയസ്സ്) ആണ് മരണപ്പെട്ടത്. അൽഖോബാറിൽ ഒരു കടയിലെ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്ന നഹാസിന് മൂന്നു മാസങ്ങൾക്ക് മുൻപാണ് പക്ഷാഘാതം പിടിപെട്ടത്. കിംഗ് ഫഹദ് ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തിൽ മൂന്നുമാസമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം. ഭാര്യ: റീജ. മക്കൾ: സാറ ഷെഹ്‌തസർ, മർഹബ നഹാസ്
കിംഗ് ഫഹദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹത്തിന്റെ നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാനായി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."