ബംഗളൂരു സംഘര്‍ഷം: പ്രതികളായ 16 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞെന്ന് പൊലിസ്
ബംഗളൂരു: ബംഗളൂരുവില്‍ പ്രവാചക നിന്ദയുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അരങ്ങേറിയ സംഘര്‍ഷത്തില്‍ പൊലിസ് ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 16 പ്രതികളെ തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു. കോണ്‍ഗ്രസ് കോര്പ്പറേഷന് കൗണ്‍സിലറുടെ ഭര്‍ത്താവിനെയും പ്രതിയാക്കിയിട്ടുണ്ട്്. കൗണ്‍സിലര്‍ ഇര്‍ഷാദ് ബീഗത്തിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കലീംപാഷയെയാണ് ഏഴാം പ്രതിയാക്കിയിരിക്കുന്നത്.
അഞ്ചുപേരാണ് 300 ഓളം വരുന്ന പ്രതിഷേധക്കാരെ സംഘടിപ്പിച്ചെന്നാണ് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 146 ആയി. സംഘര്‍ത്തില്‍ എസ്.ഡി.പി.ഐ നേതാവിനെയും പ്രവാചക നിന്ദാ പോസ്റ്റിട്ടയാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പുലികേശി നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ അനന്തരവന് നവീന്‍ വിദ്വേഷകരാമായ പോസ്റ്റ് ഇട്ടതിനെത്തുടര്‍ന്നാണ് ബംഗളൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളൂര് ആഗസ്റ്റ് 15 രാവിലെ ആറ് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ കോണ്‍ഗ്രസ് മന്ത്രി കെ.ജെ ജോര്‍ജുമായി അടുത്ത ബന്ധമുള്ളയാളാണ് കലീം പാഷ. കഴിഞ്ഞ് വര്‍ഷം സപ്തംബറില്‍ ജോര്‍ജിനെതിരേ കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡി കേസെടുത്തിരുന്നു.നവീന്‍ ബി.ജെ.പി അനുഭാവിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."