മോദിയും കോടിയേരിയും നാടിനാപത്ത്: പി.ജെ ജോസഫ്
ഇരിട്ടി: പശുവിന്റെ പേരില്‍ ആളെ കൊല്ലുന്ന മോദിയും രാഷ്ട്രീയത്തിന്റെ പേരില്‍ ആളെ കൊല്ലുന്ന കോടിയേരിയും നാടിന് ആപത്താണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. വള്ളിത്തോട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധി അധികാരത്തില്‍ എത്തിയാല്‍ മാത്രമേ നാടിനു രക്ഷയുണ്ടാകൂ. കര്‍ഷകര്‍ക്കായി ബജറ്റ് അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു വലിയ മുന്നേറ്റം കാര്‍ഷിക മേഖലയ്ക്കുണ്ടാക്കും. വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമ പ്രവര്‍ത്തകനെ പരിചരിക്കുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രം മാത്രം മതി അവരുടെ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും മുഖം വ്യക്തമാകാന്‍. അതേസമയം മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്താണ്. മാംസം വീട്ടില്‍ കണ്ടെത്തിയാല്‍ പശുവിനെ കൊന്നുവെന്നു പറഞ്ഞ് ആളെ കൊല്ലുന്നു. മതേതരത്വം തകര്‍ത്ത് വോട്ടുനേടുന്നു. പിണറായിയും കോടിയേരിയും നേതൃത്വം നല്‍കുന്ന സി.പി.എം പാര്‍ട്ടിയാവട്ടെ ആളെകൊല്ലാന്‍ മത്സരിക്കുന്നു. ശുഹൈബിനെയും കൃപേഷിനെയും ശരത്ത്‌ലാലിനെയും അവര്‍ കൊന്നതെന്തിനാണെന്നും പി.ജെ ജോസഫ് ചോദിച്ചു.
അല്‍ഫോന്‍സ് കളപ്പുര അധ്യക്ഷനായി. തോമസ് വര്‍ഗീസ്, എം. ഹുസൈന്‍കുട്ടി, റോജസ് സെബാസ്റ്റ്യന്‍, ഷൈജന്‍ ജേക്കബ്, ബെന്നി ഫിലിപ്പ്, ഡെയ്‌സി മാണി, ജോസ് പൊരുന്നക്കോട്ട്, ടോം മാത്യു, ബാലന്‍ ചാത്തോത്ത്, ബെന്നിച്ചന്‍ മഠത്തിനകം, വി.കെ ജോസഫ്, മിനി പ്രസാദ്, ഫിലോമിന കക്കാട്ടില്‍, പി.സി പോക്കര്‍, ഇബ്രാഹിംകുട്ടി വള്ളിത്തോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."