വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേര്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാറൂഖ് സ്വദേശിനി രാജലക്ഷമി, വടകര സ്വദേശിനി മോഹനന് എന്നിവരാണ് കോഴിക്കോട് മരിച്ചത്. പത്തനംതിട്ടയില്‍ തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യുവും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും കൊവിഡ് സ്ഥിരീകരിച്ചു.
ഫറൂഖ് സ്വദേശിനി രാജലക്ഷ്മിയുടെ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയില്‍ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തില്‍ പ്രവേശിച്ചു.വടകര സ്വദേശി മോഹനന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."