HOME
DETAILS

പൂക്കോയ തങ്ങള്‍ പാലിയേറ്റിവ് കെയര്‍ പദ്ധതിക്ക് തുടക്കംഒന്നരലക്ഷത്തോളം വളണ്ടിയര്‍മാര്‍ സേവന രംഗത്തേക്ക്

  
Web Desk
August 17 2020 | 01:08 AM

%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%af-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d

 

മലപ്പുറം: പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ സ്മരണാര്‍ഥം മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും സി.എച്ച് സെന്ററിന്റെയും നേതൃത്വത്തില്‍ കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സേവനങ്ങള്‍ക്ക് തുടക്കം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മലപ്പുറത്ത് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിച്ചു. പത്മശ്രീ ഡോ. എം.ആര്‍ രാജഗോപാല്‍, ഡോ: കെ. സുരേഷ് കുമാര്‍, ഡയറക്ടര്‍ ഐ.പി.എം, കോഴിക്കോട് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.എ റസാഖ് മാസ്റ്റര്‍, കെ.പി കോയ തുടങ്ങിയവരും ഡോ. ടി.പി അഷ്‌റഫ്, ഡോ. ഇദ്‌രീസ്, ഡോ. അബ്ദുല്ല അമീറലി എന്നീ ആരോഗ്യരംഗത്തെ വിദഗ്ധരും സംസാരിച്ചു. താമരശ്ശേരിക്ക് സമീപം നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി മെഡിക്കല്‍ ആശുപത്രിയായ ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സ്റ്റിംസ്) പദ്ധതിയുടെ ആദ്യഘട്ട ജനകീയ സംവിധാനമാണ് പാലിയേറ്റീവ് ഹോം കെയര്‍. രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനങ്ങളടക്കം ലഭ്യമാകുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ഏഷ്യയില്‍ത്തന്നെ ഇതാദ്യമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആയിരിക്കും പ്രാരംഭഘട്ടത്തില്‍ പദ്ധതി പ്രവര്‍ത്തിക്കുക. ഡോക്ടര്‍, നഴ്‌സ്, ഡ്രൈവര്‍, വളണ്ടിയര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക. കോവിഡ് കാലത്ത് കിടപ്പു രോഗികള്‍ക്ക് ഈ സേവനം വലിയ അനുഗ്രഹമാകും. രോഗിക്ക് രാത്രിയില്‍ പ്രയാസമുണ്ടായാല്‍ വളണ്ടിയറെ വിളിച്ച് വിവരം പറഞ്ഞാല്‍ സഹായമെത്തും. ഇവര്‍ക്ക് സാധ്യമാകാത്ത ചികിത്സയാണെങ്കില്‍ വാഹനത്തില്‍ സൗജന്യമായി ആശുപത്രിയിലെത്തിക്കും. ഓരോ നാട്ടിലും ഒരു കുടുംബ ഡോക്ടര്‍ എന്ന ആശയമാണ് ഇതിലൂടെ പ്രാവര്‍ത്തികമാകുന്നത്. ഒന്നരലക്ഷത്തോളം വളണ്ടിയര്‍മാരാണ് ഇതുവഴി സേവന രംഗത്തേക്ക് കടന്നുവരുന്നത്. സേവന സന്നദ്ധരായ മൂന്ന് മുതിര്‍ന്ന പുരുഷന്മാരും രണ്ട് യുവാക്കളും രണ്ട് സ്ത്രീകളും അടങ്ങുന്ന വളണ്ടിയര്‍മാരാണ് ഓരോ വാര്‍ഡുകളിലും പ്രവര്‍ത്തിക്കുക. ആറു ഘട്ടങ്ങളിലായാണ് ഇവര്‍ക്കുള്ള പരിശീലനം.
കിടപ്പിലായ രോഗികളുടെ പരിചരണം, മാനസികരോഗികളുടെ ചികിത്സ, വൃക്ക രോഗികളുടെ പരിചരണവും വൃക്കരോഗ ബോധവല്‍ക്കരണവും, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിചരണം, പൊതുജനാരോഗ്യ ബോധവല്‍ക്കരണം എന്നിങ്ങനെ അഞ്ചു മേഖലകളിലായാണ് പരിശീലനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

uae
  •  8 minutes ago
No Image

 അതിവേഗതയില്‍ വന്ന ട്രക്കിടിച്ചു, കാര്‍ കത്തി  യു.എസില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം; മരിച്ചത് അവധിക്കാലം ആഘോഷിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികള്‍ 

National
  •  40 minutes ago
No Image

ചെങ്കടലില്‍ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

uae
  •  an hour ago
No Image

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാതയ്ക്ക് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ

qatar
  •  an hour ago
No Image

വ്യാജ തൊഴില്‍ വാര്‍ത്തകള്‍; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി സപ്ലൈക്കോ

Kerala
  •  2 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കുറവ് ജീവിതച്ചെലവ് ഉള്ളത് ഈ രാജ്യത്തെന്ന് റിപ്പോര്‍ട്ട്

oman
  •  2 hours ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹമാസ്;  വടക്കന്‍ ഗസ്സയില്‍ ബോംബാക്രമണം, അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു, 14 പേര്‍ക്ക് പരുക്ക്

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരികബന്ധം; ജയിലിലായിരുന്ന ബ്രിട്ടീഷ് കൗമാരക്കാരനെ വിട്ടയച്ച് ദുബൈ

uae
  •  3 hours ago
No Image

കമ്പനി തുണച്ചു; അഞ്ച് വര്‍ഷത്തിലേറെയായി സഊദി ജയിലില്‍ കഴിയുകയായിരുന്ന കുന്ദമംഗലം സ്വദേശി ഷാജു ജയില്‍മോചിതനായി

Saudi-arabia
  •  3 hours ago
No Image

ഇറാനുമായുള്ള യുദ്ധം തിരിച്ചടിയായി, സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് വിദഗ്ധര്‍; പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ഇസ്‌റാഈല്‍

International
  •  3 hours ago


No Image

തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക് , ബസ് പൂര്‍ണമായും തകര്‍ന്നു

National
  •  4 hours ago
No Image

പത്തനംതിട്ട പാറമട അപകടം: ശേഷിക്കുന്നയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  5 hours ago
No Image

സ്വകാര്യ ബസ് സമരം തുടങ്ങി, ദേശീയ പണിമുടക്ക് അര്‍ധ രാത്രി മുതല്‍; സംസ്ഥാനത്ത് ഇന്നും നാളെയും ജനജീവിതം സ്തംഭിക്കും 

Kerala
  •  5 hours ago
No Image

'അദ്ദേഹം സമാധാനം കെട്ടിപ്പടുക്കുകയാണ്': ഡോണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തതായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി; വൈറ്റ് ഹൗസിലെ ചര്‍ച്ചയില്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാറും ചര്‍ച്ചയായി

International
  •  6 hours ago