HOME
DETAILS

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപ്രതികളെ അറസ്റ്റു ചെയ്യാനാവാതെ പൊലിസ്

  
backup
July 19 2016 | 19:07 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-7




പയ്യന്നൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ അറസ്റ്റു വൈകുന്നു. അമ്പതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്തുന്നതിലും അറസ്റ്റു ചെയ്യുന്നതിലും പൊലിസ് ആശയക്കുഴപ്പത്തിലാണ്. രാമചന്ദ്രന്റെ ഭാര്യയുടെ നിര്‍ണായക മൊഴിയാണ് പൊലിസിനെ കുഴയ്ക്കുന്നത്.
കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയിലുണ്ടെന്ന് സൂചനയുണ്ടെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മറ്റു പ്രതികളെ പിടികൂടിയാലും മൊഴിയുടെ അടിസ്ഥാനത്തിലുള്ള രണ്ട് സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. രാമചന്ദ്രന്റെ അമ്മയുടെയും ഭാര്യയുടെയും പരാതിയില്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാല്‍ സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇവരെ അറസ്റ്റു ചെയ്യാന്‍ പൊലിസ് തയാറായിട്ടില്ല. രണ്ട് കൊലപാതകങ്ങളിലും പ്രതികളായവരെ ഒന്നിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു പൊലിസ് ആദ്യം നീക്കം നടത്തിയത്. പിന്നീടത് മാറ്റി. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി കീഴടങ്ങുമെന്ന് അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസമായി. പലരും ഒളിവിലാണെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലിസ് അറിയിച്ചു. അറസ്റ്റ് വൈകുന്നതിലെ പ്രതിഷേധം ബി.ജെ.പി നേതാക്കള്‍ കഴിഞ്ഞ ദിവസം അന്വേഷണ ചുമതലയുള്ള സി.ഐ സി.എ അബ്ദുല്‍ റഹീമിനെ അറിയിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago
No Image

നടന്‍ മേഘനാഥന്‍ അന്തരിച്ചു

Kerala
  •  24 days ago
No Image

ആന്റിബയോട്ടിക് ഉപയോഗം കുറയ്ക്കല്‍ എറണാകുളം മോഡല്‍ കേരളമൊട്ടാകെ

Kerala
  •  24 days ago