കരിപ്പൂരില്‍ എന്ജിന് തകര്‍ന്ന് എയര്‍ ഇന്ത്യ വിമാനം കട്ടപ്പുറത്തായിട്ട് 10 ദിവസം
കരിപ്പൂര്‍: കരിപ്പൂരില്‍ പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ എന്ജിന് തകര്‍ന്ന എയര്‍ഇന്ത്യ വിമാനം കട്ടപ്പുറത്തേറിയിട്ട് 10 ദിവസം. കഴിഞ്ഞ 24ന് തിങ്കളാഴ്ചയാണ് എയര്‍ഇന്ത്യയുടെ എ.ഐ-937 വിമാനത്തിന്റെ എന്‍ജിനും ചക്രവും തകര്‍ന്നത്. എന്‍ജിനും ചക്രവും ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗം എത്തിക്കുന്നതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നത്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് പറന്നിറങ്ങാന്‍ അനുമതി ഇല്ലാത്തതിനാലാണ് വിമാന മാര്‍ഗം എന്ജിന് എത്തിക്കാന്‍ കഴിയാതെ വന്നത്. വിമാനം റണ്‍വേ ഏപ്രണില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. എന്ജിന് കരിപ്പൂരിലെത്തിയതിന് ശേഷം മുംബൈയില്‍ നിന്ന് വിദഗ്ധ എന്‍ജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തകരാര്‍ പരിഹരിക്കുക.
വിമാനത്തിന്റെ ഇടത് എന്‍ജിനാണ് തകരാറിലായത്. ഇത് പൂര്‍ണമായും മാറ്റേണ്ടതായി വന്നിട്ടുണ്ട്. തകരാര്‍ തീര്‍ത്ത് വിമാനം മുംബൈയില്‍ എത്തിച്ച് പരിശോധനകള്‍ക്ക് ശേഷം മാത്രമെ സര്‍വിസിനായി ഉപയോഗിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."