ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നില്‍ പി. ജയരാജന്‍: കെ.കെ രമ
മേപ്പയ്യൂര്‍: ടി.പി ചന്ദ്രശേഖരനെ കൊല ചെയ്തതിന് പിന്നില്‍ ജയരാജനാണെന്നും അന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജനാണ് കൊലയാളികളെ മുടക്കോഴിമലയില്‍ ഒളിപ്പിച്ചതെന്നും ആര്‍.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ രമ ആരോപിച്ചു. കീഴരിയൂരില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരേ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കൊലപാതക കേസിലും പത്തോളം ക്രിമിനല്‍ കേസിലും പ്രതിയായ പി. ജയരാജനെ വടകരയില്‍ പാര്‍ലമെന്റിലേക്ക് സ്ഥനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഇതിലൂടെ എന്തു സന്ദേശമാണ് സി.പി.എം ജനങ്ങള്‍ക്ക് നല്‍കുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ നീചമായ ഒരു സംഭവത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍. വടകരയില്‍ മുരളീധരന്‍ ജയിക്കണമെന്നും ജയരാജനെ നമുക്ക് ജയിലറയിലാക്കണമെന്നും രമ പറഞ്ഞു.
നൗഷാദ് കുന്നുമ്മല്‍ അധ്യക്ഷനായി. വി.എസ് ജോയ്, സി.വി ബാലകൃഷ്ണന്‍, കെ.എം സുരേഷ് ബാബു, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, റഷീദ് വെങ്ങളം, ഇ. അശോകന്‍, ഇടത്തില്‍ രാമചന്ദ്രന്‍, കെ.കെ ദാസന്‍, ടി.യു സൈനുദ്ദീന്‍, പാറക്കീല്‍ അശോകന്‍, ബാലന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."