HOME
DETAILS

സ്വര്‍ണക്കടത്ത് കേസ്: മാസം ഒന്നു കഴിഞ്ഞിട്ടും  സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാതെ സര്‍ക്കാര്‍

  
backup
August 19 2020 | 02:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ സംഘം ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാസം ഒന്നു കഴിഞ്ഞിട്ടും കൈമാറാതെ സര്‍ക്കാരിന്റെ ഒളിച്ചുകളി. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്‌ളോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസ്, കണ്ടോണ്‍മെന്റ് ഗേറ്റ്, ലിഫ്റ്റ് ഏരിയ, സെക്രട്ടേറിയറ്റ് അനക്‌സിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ ഓഫിസ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. 
എന്നാല്‍ ഇതുവരെയും ദൃശ്യങ്ങള്‍ കൈമാറാനുള്ള നടപടി പൊതുഭരണവകുപ്പ് സ്വീകരിച്ചില്ല. സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ നേതാവാണ് ദൃശ്യങ്ങള്‍ കൈമാറാതെ ഒത്തുകളി നടത്തുന്നതെന്നാണ് ആക്ഷേപം.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്റെ തെളിവുതേടിയാണ് ദൃശ്യങ്ങള്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും സെക്രട്ടേറിയറ്റില്‍ സ്ഥിരമായി വന്നിരുന്നോ, ഏത് ഓഫിസിലായിരുന്നു പോയിരുന്നത്, സെക്രട്ടേറിയറ്റില്‍ പ്രവേശിക്കാന്‍ ആരെങ്കിലും സഹായം നല്‍കിയിരുന്നോ തുടങ്ങിയ കാര്യങ്ങളുടെ തെളിവ് കണ്ടെത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 
കഴിഞ്ഞ മാസം 17നാണ് പൊതുഭരണ അഡീഷണല്‍ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ഹണിക്ക് എന്‍.ഐ.എ നോട്ടിസ് നല്‍കിയത്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ നല്‍കാനായിരുന്നു നോട്ടിസ്. നോട്ടിസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നിര്‍ദേശവും നല്‍കി. പക്ഷെ ദൃശ്യങ്ങള്‍ പകര്‍ത്താനായുള്ള ഒരു നടപടിയും ഉണ്ടായില്ല. 
വിദേശത്തു നിന്ന് പ്രത്യേക ഹാര്‍ഡ് ഡിസ്‌ക്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടി ചോദിക്കുമെന്നാണ് പൊതുഭരണവകുപ്പ് ഇതിനു മുന്‍പ് പറഞ്ഞ വിശദീകരണം. എന്‍.ഐ.എക്ക് സെക്രട്ടേറിയറ്റിലെ ഹാര്‍ഡ് ഡിസ്‌ക്ക് നേരിട്ടെത്തി പരിശോധിക്കാമെന്ന് രേഖാമൂലം അറിയിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പക്ഷെ ഒരു വിശദീകരണവും ഇതുവരെ പൊതുഭരണവകുപ്പ് എന്‍.ഐ.എക്ക് നല്‍കിയിട്ടില്ലെന്നാണ് വിവരം. 
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരായ തെളിവുകള്‍ അട്ടിമറിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാവ് വഴി നീക്കം നടക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago