ടെക്നിഷ്യന്മാരില്ല; നീര ഉല്പാദനം പ്രതിസന്ധിയില്‍
തുറവൂര്‍: ടെക്നിഷ്യന്മാര് പിന്മാറിയതോടെ ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ നീര ഉല്പാദനം നിലച്ചു.
ഇതോടെ തുറവൂരില്‍ പ്രവര്‍ത്തിച്ചിരുന്ന നീര പാര്‍ലര്‍ അടച്ചുപൂട്ടി. ഉല്പാദനം കുറഞ്ഞതും നീരയ്ക്ക് പ്രതിഫലം കൃത്യമായി ലഭിക്കാത്തതുമാണ് തങ്ങള്‍ പിന്മാറാന് കാരണമെന്നാണ് ടെക്നീഷ്യന്മാര് പറയുന്നത്.
നാളികേര ഉല്പാദക സംഘടനയായ കേരപ്രിയ ഫെഡറേഷനാണ് തുറവൂര്‍ കേന്ദ്രീകരിച്ച് നീര ഉല്പാദനത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. പട്ടണക്കാട് ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഉല്പാദനം തുടങ്ങിയത്. പന്ത്രണ്ട് ടെക്നിഷ്യന്മാരാണ് ഉണ്ടായിരുന്നത്. ലിറ്റര്‍ ഒന്നിന് 45 രൂപ വീതമാണ് നല്‍കിയിരുന്നത്. ഒരാള്‍ കുറഞ്ഞത് ഒരു ദിവസം 20 ലിറ്റര്‍ നീരവരെ ചെത്തുമായിരുന്നു. എന്നാല്‍ ഉല്പാദനം കുറഞ്ഞുവരുകയും പ്രതിഫലം ലഭിക്കാതിരിക്കുകയുമാണ്ടായത്.
കരപ്പുറം നാളികേര ഉല്പാദക ഫെഡറേഷന് കമ്പനിയാണ് നീര സംഭരിച്ചിരുന്നത്. ഇരുപത് ലിറ്റര്‍ നീര ഉല്പാദിപ്പിക്കണമെങ്കില് കുറഞ്ഞത് 10 തെങ്ങ് മൂന്ന് നേരം കയറണം.
പ്രത്യേകം പരിശീലനം ലഭിച്ച 20 ടെക്നിഷ്യന്മാരുണ്ടെങ്കില് മാത്രമേ ഉല്പാദനം തുടങ്ങാവുയെന്നിരിക്കെ 12 പേരെ വച്ച് ഉല്പാദനം തുടങ്ങിയെങ്കിലും നീരയുടെ ലഭ്യതയെക്കുറവ് കേര പ്രിയയെ ബാധ്യതയിലേക്കെത്തിച്ചു. ഇതേതുടര്‍ന്ന് തുറവൂറില്‍ ആരംഭിച്ച നീര പാര്‍ലറും അടച്ചുപൂട്ടേണ്ടതായി വന്നു.
300 മില്ലീ ലിറ്ററ്റുളള ഒരു ഗ്ലാസ് നീരയ്ക്ക് 30 രൂപയാണ് ഈ ടാക്കിയിരുന്നത്. എന്നാല്‍ ചെത്താന്‍ ടെക്നിഷ്യന്മാരെ ലഭിക്കാത്തതാണ് നീര ഉല്‍പ്പാദനം നിലയ്ക്കാന്‍ കാരണമെന്ന് തുറവൂര്‍ കേരപ്രിയ ഉല്ലാദകഫെഡറേഷന് പ്രസിഡന്റ് കെ.ജെ ടൈറ്റസ് കുന്നേല്പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാന്‍ കമ്പനി ശ്രമം നടത്തിവരുകയാണെന്ന് കരപ്പുറം നീര ഉല്പാദക ഫെഡറേഷന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.എസ് വിശ്വന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."