ചാലക്കുടിയിലെ 1750 കോടിയുടെ വികസനം പച്ചക്കള്ളം തന്നെയെന്ന് യു.ഡി.എഫ്
അങ്കമാലി: നുണ 1750 തവണ ആവര്‍ത്തിച്ചാലും സത്യമാവില്ലെന്ന് യു.ഡി.എഫ്. ചാലക്കുടിയിലെ 1750 കോടി രൂപയുടെ വികസനം പച്ചക്കള്ളവും ശുദ്ധ തട്ടിപ്പും ആണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി.ജെ ജോയിയും കണ്‍വീനര്‍ ടി.യു രാധാകൃഷ്ണനും ആരോപിച്ചു. എം.പി ഫണ്ട് പോലും പൂര്‍ണമായി ചെലവാക്കാത്ത ഇന്നസെന്റ് 1750 കോടിയുടെ വികസനം നടത്തിയെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൈമാസ്റ്റ് ലൈറ്റ് അല്ലാതെ മറ്റെന്ത് വികസന പദ്ധതിയാണ് എം.പിക്ക് ചൂണ്ടി കാണിക്കാനുള്ളതെന്ന് നേതാക്കള്‍ ചോദിച്ചു.
വികസന പദ്ധതികള്‍ ഏതെന്ന് കൃത്യമായും വ്യക്തമായും ചൂണ്ടിക്കാണിക്കാന്‍ എം.പി തയാറാകണം. യു.ഡി.എഫ് എം.എല്‍.എമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും നല്കാന് എം.പിയോ ഇടതു നേതാക്കളോ തയാറാകുന്നില്ല. നുണ ആവര്‍ത്തിച്ചു പറഞ്ഞാല്‍ വികസനം നടപ്പാവില്ലെന്ന് റോജി ജോണ്‍ എം.എല്‍.എ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു. നാട്ടിലെ പദ്ധതികളുടെയെല്ലാം പിതൃത്വം ഏറ്റെടുക്കുന്ന എം.പി നടപ്പാക്കിയ വികസന പദ്ധതികളുടെ ചിത്രങ്ങളോ തെളിവുകളോ പുറത്തുവിടാന്‍ തയാറാകണം.
നിവേദനം കൊടുത്താല്‍ ഉടന്‍ പദ്ധതി നടപ്പാക്കി എന്ന് മേനി നടിക്കുന്ന എം.പി സ്വന്തം കഴിവ് കൊണ്ട് നടപ്പാക്കിയ പദ്ധതികള്‍ ചിത്രങ്ങള്‍ സഹിതം അക്കമിട്ട് നിര്‍ത്തതാണ് തയാറാണോയെന്ന് യു.ഡി.എഫ് നേതാക്കള്‍ ചോദിച്ചു. യു.ഡി.എഫ് എം.എല്‍.എമാരുടെ പരസ്യ സംവാദത്തിനുള്ള വെല്ലുവിളി സ്വീകരിക്കാതിരുന്നത് താന്നെ കള്ളി വെളിച്ചത്താകുമെന്ന പേടിയിലാണെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."