'ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് ജനാധിപത്യത്തെ രക്ഷിക്കുന്നത്'
വടക്കാഞ്ചേരി: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് ജനാധിപത്യത്തെ രക്ഷിക്കുന്നതെന്ന് കര്‍ണാടക മുന്‍ അഡീഷണല്‍ അക്കൗണ്ടന്റ് ജനറല്‍ ഡോ. പി. സരിന്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വടക്കാഞ്ചേരി സൗഹൃദം സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച 'സദ്ഭാവനാ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ അഡ്വ. ടി.എസ് മായാദാസ് അധ്യക്ഷനായി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സീനിയര്‍ അസോസിയേറ്റ് സിസിലി ഫ്രാന്‍സിസ് വിഷയാവതരണം നടത്തി. സെമിനാറില്‍ സി.എ ശങ്കരന്‍കുട്ടി, ശശികുമാര്‍ കൊടയ്ക്കാടത്ത്, പ്രെഫ.പുന്നക്കല്‍ നാരായണന്‍, കലാമണ്ഡലം നാരായണന്‍ നായര്‍, അഡ്വ.സി.വിജയന്‍, മോഹന്‍ദാസ് ചെറുതുരുത്തി, ജോസഫ് തൈക്കാട്ടില്‍, ശ്രീദേവി അമ്പലപുരം, വി.കെ മോഹനന്‍, കുറ്റിപ്പുഴ രവി സംസാരിച്ചു.
പ്രെഫ. രവീന്ദ്രന്‍ വെള്ളായ്ക്കല്‍, തൃശൂര്‍ രാമകൃഷ്ണന്‍, ജോണ്‍സണ്‍ കുന്നംപിള്ളി, നാസര്‍ മങ്കര, മഹ്ഷൂര്‍ ഹൈദര്‍, സൗമ്യ മായാദാസ്, കെ.വി ദേവകി, സുമതി സുകുമാരന്‍, ഉഷ രാമചന്ദ്രന്‍, ടി.എച്ച് മുഹമ്മദ് ഷെഫീഖ്, ജോര്‍ജ് തോമസ്, ഈനാശു പുത്തൂക്കര, അഡ്വ. സി.വി ആന്റണി, അഡ്വ. തോമസ് കുര്യന്‍ എന്നിവര്‍ ചര്‍ച്ചക്കു നേതൃത്വം നല്‍കി.
സംസ്‌കാരിക പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കു സമര്‍പ്പിക്കുമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് സിസിലി ഫ്രാന്‍സിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."