HOME
DETAILS

നാവിക അക്കാദമി ജനങ്ങള്‍ക്കു ബാധ്യത: ഇ.പി ജയരാജന്‍

  
backup
May 02 2017 | 22:05 PM

%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95



കണ്ണൂര്‍: മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ പ്രദേശത്തെ ജനങ്ങള്‍ക്കു ഏഴിമല നാവിക അക്കാദമി ബാധ്യതയായെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആസൂത്രണത്തില്‍ വരുന്ന പിഴവാണു നാവിക അക്കാദമിയിലും സംഭവിച്ചത്. മാലിന്യത്തിനെതിരേ ജനങ്ങള്‍ നടത്തുന്ന സമരം രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ചരിത്രപരമായും ഐതിഹ്യപരമായും ഏറേ സവിശേഷതകളുള്ള ഏഴിമലയില്‍ നാവിക അക്കാദമി വന്നില്ലെങ്കില്‍ ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി മാറുമായിരുന്നെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി.
ഉല്‍പാദന മേഖലയുടെ വളര്‍ച്ചയാണു വികസനത്തിന്റെ അടിസ്ഥാനം. ജില്ലയുടെ ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയും സവിശേഷതകളും മനസിലാക്കി കൃഷി, വ്യവസായം, വിനോദ സഞ്ചാര മേഖലകള്‍ എന്നിവയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ ആസൂത്രണ സമിതിയംഗം കെ.വി ഗോവിന്ദന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ. ശോഭ സംബന്ധിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൈ അടിച്ചൊടിച്ചു, മുഖത്ത് ഷൂ കൊണ്ട് ഉരച്ചു' ഉത്തരാഖണ്ഡില്‍ ഏഴു വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിക്ക് അധ്യാപകരുടെ അതിക്രൂര മര്‍ദ്ദനം; ശരീരത്തില്‍ ഒന്നിലേറെ മുറിവുകള്‍

National
  •  4 minutes ago
No Image

കൊല്ലം നിലമേലിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ അടക്കം 24 പേര്‍ക്ക് പരുക്ക്

Kerala
  •  17 minutes ago
No Image

സഊദിയിൽ വാഹനാപകടം; നാല് അധ്യാപികമാരും ഡ്രൈവറും കൊല്ലപ്പെട്ടു; അപകടം സ്കൂളിലേക്ക് പോകും വഴി

latest
  •  21 minutes ago
No Image

'ഗസ്സ പിടിച്ചടക്കിയാലും ഹമാസിനെ തോല്‍പിക്കാനാവില്ല' ഇസ്‌റാഈല്‍ സൈനിക മേധാവി 

International
  •  23 minutes ago
No Image

ഇന്ത്യൻ കാക്ക, മൈന തുടങ്ങി രണ്ട് മാസത്തിനിടെ 12,597 അധിനിവേശ പക്ഷികളെ ഉൻമൂലനം ചെയ്ത് ഒമാൻ

oman
  •  43 minutes ago
No Image

വഖഫ് ഭേദഗതി നിയമം: വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രിംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത തിരിച്ചടി- ഹാരിസ് മീരാന്‍ എം.പി

Kerala
  •  an hour ago
No Image

കിളിമാനൂരില്‍ കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം: എസ്.എച്ച്.ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

Kerala
  •  an hour ago
No Image

കേൾവിക്കുറവുള്ള യാത്രക്കാരെ സഹായിക്കാൻ ലക്ഷ്യം; മൂന്ന് ടെർമിനലുകളിലായി 520 ഹിയറിംഗ് ലൂപ്പുകൾ കൂടി സ്ഥാപിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  an hour ago
No Image

വഖ്ഫ് നിയമം ഭാഗിക സ്റ്റേ സ്വാഗതാർഹം;പൂർണമായും പിൻവലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്

Kerala
  •  an hour ago
No Image

വഖഫ് ഭേദഗതി നിയമം: സുപ്രിം കോടതി ഉത്തരവ് ആശ്വാസകരം, കേന്ദ്രത്തിനേറ്റ കനത്ത തിരിച്ചടി- അഡ്വ. സുൽഫിക്കർ അലി

National
  •  2 hours ago