HOME
DETAILS

ജി.സി.സി രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ളത് സഊദിയുടെ പക്കലെന്ന്

  
Web Desk
May 03 2017 | 02:05 AM

%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f

ജിദ്ദ: ജി.സി.സി രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ ശേഖരമുള്ളത് സഊദിയുടെ പക്കലാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 322.9 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമാണ് സഊദിയുടെ പക്കലുള്ളത്. ലോകത്തെ മൊത്തം സ്വര്‍ണ ശേഖരത്തിന്റെ ഒരു ശതമാനം വരുമിത്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ സഊദി പതിനാറാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ പതിനേഴാം സ്ഥാനത്തായിരുന്നു.
അതേസമയം അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ ശേഖരമുള്ളത് ലെബനോനിലാണ്. ലെബനോനില്‍ 286.8 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. 173.6 ടണ്‍ സ്വര്‍ണവുമായി അള്‍ജീരിയ മൂന്നാമതും 116.6 ടണ്‍ സ്വര്‍ണവുമായി ലിബിയ നാലാമതും 89.9 ടണ്‍ സ്വര്‍ണ ശേഖരവുമായി ഇറാഖ് അഞ്ചാമതും 79 ടണ്‍ സ്വര്‍ണ ശേഖരവുമായി കുവൈത്ത് ആറാമതും 75.6 ടണ്‍ സ്വര്‍ണ ശേഖരവുമായി ഈജിപ്ത് ഏഴാമതും ആണ്.
എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരുതല്‍ സ്വര്‍ണ ശേഖരമുള്ളത് അമേരിക്കയുടെ പക്കലാണ്. അമേരിക്കയില്‍ 8,133.5 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുണ്ട്. ലോകത്താകമാനമുള്ള സ്വര്‍ണ ശേഖരത്തിന്റെ 24.4 ശതമാനവും അമേരിക്കയുടെ പക്കലാണ്. 3377.9 ടണ്‍ സ്വര്‍ണവുമായി ജര്‍മനി രണ്ടാം സ്ഥാനത്തും 2814 ടണ്‍ സ്വര്‍ണവുമായി അന്താരാഷ്ട്ര നാണയ നിധി മൂന്നാം സ്ഥാനത്തും 2451.8 ടണ്‍ സ്വര്‍ണ ശേഖരവുമായി ഇറ്റലി നാലാം സ്ഥാനത്തും 2435.8 ടണ്‍ സ്വര്‍ണവുമായി ഫ്രാന്‍സ് അഞ്ചാമതും 1842.6 ടണ്‍ സ്വര്‍ണവുമായി ചൈന ആറാമതുമാണ്.557.8 ടണ്‍ കരുതല്‍ സ്വര്‍ണ ശേഖരമുള്ള ഇന്ത്യയാണ് പതിനൊന്നാം സ്ഥാനത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  a few seconds ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  9 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  17 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  22 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  31 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  37 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago