ജില്ലാ ഡിപ്പോയോടുള്ള അവഗണന തുടരുന്നു; ജലസംരക്ഷണ സന്ദേശ ബസ് മാനന്തവാടിയിലേക്ക് മാറ്റി
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് സുല്‍ത്താന്‍ ബത്തേരി ജില്ലാ ഡിപ്പോയെ അവഗണിക്കുന്നതായി പരാതി.
ഡിപ്പോയെ അടുത്തകാലത്തായി നിരന്തരം അവഗണിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇവിടേക്ക് അനുവദിച്ച ജലസംരക്ഷണ സന്ദേശ ബസ് മാനന്തവാടി ഡിപ്പോയിലേക്ക് മാറ്റിയത്.
സംസ്ഥാന ദുരന്തനിവാരണ വിഭാഗവും കെ.എസ്.ആര്.ടി.സിയും സംയുക്തമായി പുറത്തിറക്കിയ 15 ജലസംരക്ഷണ സന്ദേശ ബസില്‍ ഒന്ന് അനുവദിച്ചത് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലേക്കാണ്. എ.ടി.ഇ 227 -ാം നമ്പര്‍ ബസാണ് അനുവദിച്ചിരുന്നത്.
എന്നാല്‍ ഈ ബസ് ഇവിടേക്ക് എത്തുന്നതിന് മുന്‍പ് തന്നെ മാനന്തവാടി ഡിപ്പോയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ ബസ് മാറ്റിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതുകൂടാതെ ഡി.റ്റി.ഒ അടക്കമുള്ള ഓഫിസറെ ഡിപ്പോയില്‍ നിന്ന് മാറ്റിയതിനെതിരെയും ബംഗ്ലരൂരു ബസിന് ഡിപ്പോയിലെ റിസര്‍വേഷന്‍ എടുത്തുമാറ്റിയതും ജില്ലാ ഡിപ്പോയോടുള്ള അവഗണനയാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."