ഗുണനിലവാര കാര്യത്തില്‍ വിട്ടുവീഴ്ചയില്ല: പൊതുമരാമത്ത് ശില്പശാല
തളിപ്പറമ്പ്: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര കാര്യത്തില്‍ ഒരു വിട്ടുവീഴ്ചകള്‍ക്കും പൊതുമരാമത്ത് വകുപ്പ് തയാറല്ലെന്നും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.ജി വിശ്വപ്രകാശ്.
പുതിയകാലം പുതിയ നിര്‍മാണം എന്ന മുദ്രാവാക്യമുയര്‍ത്തി തളിപ്പറമ്പ് റോഡ്സ് ഡിവിഷന്റെ ഏകദിന ശില്പശാല 'റോഡ് നിര്‍മാണവും ഗുണനിലവാരവും' കരിമ്പം ഇ.ടി.സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല നടത്തുന്നത്.
കണ്ണൂര്‍ ക്വാളിറ്റി കണ്ട്രോള് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ജിഷാകുമാരി, എസ്.ഐ.എസ് സിവില്‍ ലാബ് എക്യുപ്മെന്റ് എന്‍ജിനീയര്‍ എം. രാജന്, ജിയോ മിക്സ് കോണ്‍ക്രീറ്റ് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ ക്ലാസെടുത്തു. കെ. ജയദീപ്കുമാര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
തളിപ്പറമ്പ് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. ദേവേശന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."