HOME
DETAILS
MAL
സമാശ്വാസം 2017; കരുനാഗപ്പള്ളിയില്‍ 1400 അപേക്ഷകള്‍
backup
May 04 2017 | 01:05 AM
കൊല്ലം: കലക്ടര്‍ ഡോ. മിത്ര റ്റി കരുനാഗപ്പള്ളി താലൂക്കില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി സമാശ്വാസം 2017ല്‍ 1400 പുതിയ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 375 അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി സമര്‍പ്പിക്കപ്പെട്ടവയാണ്. കരുനാഗപ്പള്ളി ഗവ. യു.പി സ്കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 45 പേര്‍ക്ക് 5,64,000 രൂപയുടെ ചെക്കുകള്‍ നല്കി.
സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ഐ. അബ്ദുല്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. സജീവ്, കെ.ടി വര്‍ഗീസ് പണിക്കര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. അനില്‍ കുമാര്‍, തഹസീല്‍ദാര്‍ ബി. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."