മഹാരാജാസില്‍ കണ്ടെത്തിയത് നിര്‍മാണ ഉപകരണങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയത് വടിവാളോ ബോംബോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജില്‍ വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
സെന്‍ട്രല്‍ പൊലിസ് എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുറിയിലെ കട്ടിലിനടിയില്‍ നിന്നും നിര്‍മാണപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ലഭിച്ചത്. വാര്‍ക്കകമ്പി, പലകകഷണം, റബര്‍പിടി വച്ച് തുണിചുറ്റിയ പൈപ്പ്, വെട്ടുകത്തി, ഏണി എന്നിവയാണ് കണ്ടെത്തിയത്.
മധ്യവേനലവധി ആയതിനാല്‍ ഹോസ്റ്റലില്‍ കുട്ടികള്‍ താമസിച്ചിരുന്നില്ല. ഇവിടെ താമസിച്ചിരുന്ന ആറുകുട്ടികള്‍ ഏപ്രില്‍ 30ന് മുറിയൊഴിഞ്ഞ് പോയിരുന്നു. ഇവര്‍ പോയശേഷം ഹോസ്റ്റല്‍ മുറിയുടെ ജനാല തുറന്ന് കിടന്നിരുന്നു. പിന്‍ഭാഗത്തായി ഏണി ചാരിവച്ചതായും കതകുതുറന്നു കിടന്നതും അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുറിയില്‍ കണ്ടെത്തിയ വസ്തുക്കള്‍ മറ്റാരോ കൊണ്ടുവച്ചതാവാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."