HOME
DETAILS
MAL
എ.എ.പിയുടെ വിദേശ സംഭാവനകളുടെ ഉറവിടം അന്വേഷിച്ച് ആഭ്യന്തരവകുപ്പ്
backup
May 05 2017 | 18:05 PM
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച വിദേശ സംഭാവനകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ്. വിദേശ സംഭാവനാ നിയന്ത്രണ നിയമമനുസരിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നോട്ടിസ്. കഴിഞ്ഞ മന്മോഹന് സിങ് സര്‍ക്കാറിനും ഇപ്പോഴത്തെ സര്‍ക്കാറിനും ഞങ്ങള്‍ കൃത്യമായി സാമ്പത്തിക കണക്കുകളുടെ രേഖകള്‍ നല്‍കിയിരുന്നു. ഇരുസര്‍ക്കാറുകളും ഞങ്ങള്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയതുമാണ്. എന്നാല്‍ പിന്നെയും പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ വേണ്ടിയാണ് ആഭ്യന്തരവകുപ്പ് കണക്കുകള്‍ ചോദിക്കുന്നതെന്ന് എ.എ.പി നേതാവ് അശ്തോശ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. എ.എ.പിക്ക് ചില തീവ്രവാദ സംഘടനകളുടെ സംഭാനകള്‍ ലഭിക്കുന്നുണ്ട് എന്ന് കോണ്‍ഗ്രസും ആരോപണമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."