HOME
DETAILS

ബി.ജെ.പിയുടെ ഹിന്ദുത്വ അജന്‍ഡ ഇന്ത്യയില്‍ ദക്ഷിണ- ഉത്തര വിടവുണ്ടാക്കിയെന്ന് ശശി തരൂര്‍

  
backup
April 22 2019 | 21:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%85%e0%b4%9c

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയെ ദക്ഷിണ- ഉത്തര എന്നിങ്ങനെ വിഭജിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഡോ. ശശി തരൂര്‍. ബി.ജെ.പിയുടെ ഹിന്ദുത്വ, ഹിന്ദു, ഹിന്ദുസ്ഥാന്‍ അജന്‍ഡകള്‍ ഇന്ത്യക്കാരെ ദക്ഷിണ- ഉത്തര എന്ന വിധത്തില്‍ വിഭജിച്ചിരിക്കുകയാണ്. ഇത്തരം വിഭജനം ഇല്ലാതാക്കാനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്. രാഷ്ട്രീയത്തില്‍ പരിചയസമ്പന്നന്‍ ആയിവരുന്നേയുള്ളൂവെങ്കിലും ഇതിനകം പക്വമായ രാഷ്ട്രീയക്കാരനാണ് താനെന്ന് രാഹുല്‍ തെളിയിച്ചിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു. സീ ന്യൂസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി ബി.ജെ.പി വര്‍ഗീയ കാര്‍ഡിറക്കുകയാണ്. ഇതിനു വേണ്ടി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയും ശബരിമലയെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുമ്പോള്‍ പവിത്രവും പുരാതാനവുമായ ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. ശബരിമലയില്‍ ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവ് സ്വാഗതം ചെയ്ത ബി.ജെ.പി, വിശ്വാസികളുടെ വേദനയകറ്റാന്‍ ഒന്നും ചെയ്തില്ലെന്നതാണ് വാസ്തവം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ്. അവര്‍ക്ക് പുനഃപരിശോധനാ ഹരജി നല്‍കാനും പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനും കഴിയും. പക്ഷേ, ഇക്കാര്യത്തില്‍ ബി.ജെ.പി യാതൊന്നും ചെയ്തില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി.
ശബരിമല ബി.ജെ.പിക്ക് ഒരുമറയാണ്. തെരഞ്ഞെടുപ്പില്‍ വികസനം ചര്‍ച്ചയാവുകയാണെങ്കില്‍ അതു തിരിച്ചടിയാവുമെന്ന് ബി.ജെ.പിക്കു തന്നെ അറിയാം. സത്യത്തില്‍ ശബരിമല വിഷയത്തില്‍ തെരുവില്‍ ഇറങ്ങി അക്രമം നടത്തുകയും കല്ലെറിയുകയും ശബരിമലയിലേക്കുള്ള പാത തടയുകയും വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയുമാണ് അവര്‍ ചെയ്തത്. മറിച്ച് ശബരിമല ഭരണഘടനയുമായി ബന്ധപ്പെട്ടതോ വിശ്വാസവുമായി ബന്ധപ്പെട്ടതോ ആയ വിഷയമാണ്. എന്നാലതൊരു രാഷ്ട്രീയ വിഷയമല്ല എന്നാണ് എപ്പോഴും കോണ്‍ഗ്രസ്സിന്റെ നിലപാട്. ബി.ജെ.പി മാത്രമാണ് ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  23 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  23 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  23 days ago