പെരുന്നാള്‍ ദിനത്തില്‍ ശുചീകരണവുമായി തിരുന്നാവായ എസ്.കെ.എസ്.എസ്.എഫ്
പുത്തനത്താണി: പെരുന്നാള്‍ ദിനത്തില്‍ ശുചീകരണവുമായി എസ്.കെ.എസ്.എസ്.എഫ്. തിരുന്നാവായയിലെ എസ്.കെ.എസ്.എസ്.എഫ് വിഖായ സന്നദ്ധ സേവകര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളിലും തിരുന്നാവായയിലെ ദുരിത മേഖലകളില്‍ കര്‍മനിരതരാണ്.
നൂറോളം വളണ്ടിയര്‍മാര്‍ തിരുന്നാവായ പഞ്ചായത്തിലെ തിരുന്നാവായ, എടക്കുളം, തിരുത്തി കൊടക്കല്‍ എന്നീ പ്രദേശങ്ങളിലെ വീടുകള്‍ക്കും പരിസര പ്രദേശങ്ങള്‍ക്കും പുറമെ എടക്കുളം ഖിദ്മത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളും അങ്കണവും ശുചീകരിച്ചു നല്‍കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചപ്പോള്‍ ഇത് കണ്ട് ഇവരെ സഹായിക്കാനായി കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും എം.ടി.എം വാഫി കോളജിലെ 30ഓളം എസ് .കെ .എസ് .എസ് .എഫ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തി. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ആതവനാട്,ഹബീബ് വെട്ടന്‍, ഇല്യാസ് പള്ളത്ത്, കെ. ശാഹുല്‍ ഹമീദ് കാദനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."