വോട്ടിങ് മെഷീനില്‍ പണിമുടക്കി, കൈപത്തിക്കുള്ളതു താമരയിലും വിരിഞ്ഞു
കോഴിക്കോട്: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കായുംകുളത്ത് 62 ാം ബൂത്തിലാണ് വോട്ടിങ് മെഷീന്‍ തകരാറിലായത്. ഇവിടെ 8.5 നാണ് വോട്ടെടുപ്പ് തുടങ്ങിയത്. പാലക്കാട് ജില്ലയിലെ കരിമ്പയില്‍ ബൂത്ത് നമ്പര്‍ 65 ല്‍ വോട്ടിങ്ങ് മെഷീന്‍ കേടായതിനാല്‍ പോളിങ്ങ് 45 മിനുട്ട് വൈകി
കാസര്‍ഗോഡ് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ. എല്‍.പി സ്‌കൂളിലെ 114ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറാലായതിനെ തുടര്‍ന്ന് അര മണിക്കൂര്‍ വൈകി. പുതിയ യന്ത്രം കൊണ്ടുവന്ന ശേഷമാണ്. വോട്ടെടുപ്പ് തുടങ്ങി
കാസര്‍ഗോഡ് പിലിക്കോട് വയലിലെ 115 നമ്പര്‍ ബൂത്തില്‍ ഇതുവരെ വോട്ടെടുപ്പ് തുടങ്ങിയില്ല. മോക്‌പോളിംഗിനിടെ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. രണ്ടു മണിക്കൂറായി വോട്ടര്‍മാര്‍ കാത്തിരിക്കുന്നു.
വയനാട് മണ്ഡലത്തിലെ വാക്കാലൂര്‍ എ.എം.എല്‍.പി സ്‌കൂളിലെ 95 നമ്പര്‍ ബൂത്തിലെ യന്ത്രങ്ങള്‍ തകരാറിലായി. ഏഴു മണിക്ക് പോളിങ് ആരംഭിച്ചപ്പോള്‍ തന്നെ യന്ത്രങ്ങള്‍ തകരാറിലാവുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഇപ്പോഴും പോളിങ് തുടങ്ങാനായിട്ടില്ല. വോട്ടിങ് യന്ത്രമാണ് ആദ്യം തകരാറിലായത്. ഇത് പരിഹരിച്ചു പോളിങ് ആരംഭിച്ചെങ്കിലും പിന്നീട് വിവിപാറ്റ് യന്ത്രവും പ്രവര്‍ത്തന രഹിതമായി.
പാലക്കാട് ജില്ലയിലെ കരിമ്പയില്‍ ബൂത്ത് നമ്പര്‍ 65 ല്‍ വോട്ടിങ്ങ് മെഷീന്‍ കേടായതിനാല്‍ പോളിങ്ങ് 45 മിനുട്ട് വൈകി. ഇരിക്കൂര്‍ 158 നമ്പര്‍ പോളിUങ് ബൂത്തില്‍ ഇലക്ഷന്‍ തുടങ്ങാന്‍ വൈകി. മെഷീന്‍ മാറ്റി.
തിരുവനന്തപുരത്ത് കോവളത്ത് കൈപ്പത്തിയില്‍ നല്‍കിയ വോട്ട് താമരയില്‍ പതിഞ്ഞതില്‍ ദൂരഹതയുണ്ടെന്ന യു.ഡി.എഫ് പറഞ്ഞു. എന്നാല്‍ ജില്ലാ കലക്ടര്‍ ഇതു നിഷേധിച്ചു.
കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് കൈപ്പത്തിയില്‍ വോട്ടു ചെയ്യുമ്പോള്‍ താമര തെളിയുന്നു; വോട്ടിങ് മെഷീനില്‍ അട്ടിമറിയോ ?
കോഴിക്കോട്: തിരുവനന്തപുരത്തും ചേര്‍ത്തലയിലും വോട്ടിങ് മെഷീനില്‍ ഗുരുതര പിഴവ്. കൈപ്പത്തിയില്‍ വോട്ടു ചെയ്യുമ്പോള്‍ താമര തെളിയുന്നു. കോവളം ചൊവ്വര 151 ാം ബൂത്തില്‍ കൈപ്പത്തിക്കു ചെയ്യുന്ന വോട്ടെല്ലാം താമരക്കാണ് പതിയുന്നത്. 76 വോട്ടു ചെയ്ത ശേഷമാണ് ഇതു ശ്രദ്ധയില്‍ പെട്ടത്. ഇതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു.
ചേര്‍ത്തലയിലും സമാന സംഭവമുണ്ട്. കിഴക്കേ 40 എന്‍.എസ്.എസ് കരയോഗം 80 ാം ബൂത്തിലും ട്രൈയലിനിടയിലാണ് ഇതു ശ്രദ്ധയില്‍പെട്ടത്. തിരുവനന്തപുരത്തെ ജില്ലാ കലകടര്‍ ഇതിനെ നിഷേധിച്ചിരിക്കുകയാണ്. ഇതു സാങ്കേതികമായി നടക്കില്ലെന്നാണ് ജില്ലാ കലക്ടര്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ കലകട്‌റുടെ റിപ്പോര്‍ട്ട് സാങ്കേതിക നടപടി മാത്രമാണ്.
നേരത്തെ കേരളത്തിനു പുറത്തും ഇത്തരം സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നുവെങ്കിലും ആദ്യമായാണ് കേരളത്തില്‍ ഈ രീതിയില്‍ കൈപ്പത്തിക്കു ചെയ്യുന്നത് താമരക്കു ലഭിക്കുന്നത്. ബി.ജെ.പിക്കു വോട്ടര്‍മാര്‍ കൂടുതലുള്ള തിരുവനന്തപുരത്തു തന്നെ ഇതു സംഭവിച്ചതില്‍ ദൂരൂഹതയുണ്ട്. വോട്ടിങ് മെഷീന്‍ മാറ്റണമെന്ന് നേരത്തെ തന്ന കോണ്‍ഗ്രസ് ഉള്‍പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു ഈ ആവശ്യത്തെ സാധൂകരിക്കുന്ന നിലയിലാണ് ഇപ്പോള്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നത്.
തിരുവനന്തപുരത്ത് വോട്ടിങ് മെഷീന്‍ കുറ്റമറ്റതാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രശ്‌നം ഇപ്പോഴും പരിഹരിച്ചിട്ടില്ല. പുതിയ മെഷീന്‍ വെക്കാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിനു വോട്ടു ചെയ്ത ചിലരാണ് ഈ കാര്യം ആദ്യം ശ്രദ്ധയില്‍പെടുത്തിയത്. ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ വോട്ടു ചെയ്തവര്‍ക്കു ഇനി അവസരം ലഭിക്കുമോ എന്ന കാര്യം ഉറപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."