HOME
DETAILS
MAL
എടയാറ്റൂരില്‍ കുട്ടിയെ കാണാതായ സംഭവം: പ്രതി പിടിയിലായതായി സൂചന
backup
August 24 2018 | 18:08 PM
മഞ്ചേരി: എടയാറ്റൂര്‍ ലക്ഷംവീട് കോളനിക്ക് സമീപത്തെ മങ്കരത്തൊടി സലീം-ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെ(ഒന്‍പത്) കാണാതായ സംഭവത്തില്‍ പ്രതിയെ പൊലിസ് വലയിലാക്കിയതായി സൂചന. മങ്കരതൊടി സലീമിന്റെ സഹോദരന്‍ മുഹമ്മദ് പിടിയിലായതായാണ് വിവരം. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി ആനക്കയം പാലത്തിന് സമീപം കുട്ടിക്കായി പൊലിസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി. ഈ മാസം 13നാണ് കുട്ടിയെ കാണാതായത്. മുഹമ്മദ് ഷഹീന്റെ സ്‌കൂള്‍ ബാഗും യൂനിഫോമും 16 കിലോമീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊലിസ് പ്രതിയിലേക്കെത്തിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."