HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്: 24 മണിക്കൂറിനിടെ 69,878 പേര്‍ക്ക് രോഗം, 945 മരണം
backup
August 22 2020 | 05:08 AM
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്നലെ മാത്രം 69,878 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 29,75,702 ആയി ഉയരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 945 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55,794 ആയി.നിലവില്‍ 6,97,330 പേരാണ് ചികിത്സയിലുള്ളത്. 22,22,578 പേര്‍ രോഗമുക്തരായി. ഇതുവരെ 3,44,91,073 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു.
https://twitter.com/ANI/status/1297023849792405504
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."