ഇറാന് പകരം മറ്റുരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യും
മുംബൈ: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുള്ള ഇളവ് അമേരിക്ക പിന്‍വലിച്ചതോടെ രാജ്യത്തിന്റെ വര്‍ധിച്ച ആവശ്യത്തിന് ഒരുതരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
സഊദി അടക്കമുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ നിന്ന് അധികം ഇറക്കുമതി ചെയ്ത് പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപ് ഭരണകൂടം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഇളവ് എടുത്തുകളഞ്ഞത്. ഇന്ത്യ ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ ഇതേതുടര്‍ന്ന് ഇറാനുമായുള്ള കരാര്‍ മെയ് രണ്ടിനുശേഷം പുതുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 24 മില്യന്‍ ടണ്‍ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തത്. ഇറാന്റെ എണ്ണയുടെ ആവശ്യത്തിന്റെ പത്തിരട്ടിയേക്കാള്‍ കൂടുതലാണ് ഇന്ത്യക്ക് വിതരണം ചെയ്യുന്നത്. ഇറാനില്‍ നിന്നുള്ള എണ്ണയുടെ കുറവ് പരിഹരിക്കാനായി സഊദിക്ക് പുറമെ കുവൈത്ത്, യു.എ.ഇ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുകൂടി എണ്ണ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.രാജ്യത്തിന്റെ വര്‍ധിച്ച എണ്ണ ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രാജ്യത്തെ എണ്ണ കമ്പനികള്‍ സജ്ജമാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അതിനിടെ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി അവസാനിച്ച സാഹചര്യത്തില്‍ ഇന്ധന ലഭ്യത പരിമിതമായെന്ന് ചൂണ്ടിക്കാട്ടി വിലവര്‍ധിപ്പിക്കാന്‍ മോദി തയാറാകുമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ തീരുമാനത്തെ തിരുത്തി ഇറാനില്‍ നിന്ന് തുടര്‍ന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര രംഗത്തെയും സാമ്പത്തിക രംഗത്തെയും പരാജയമാണ് ഇതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."