HOME
DETAILS

മലബാര്‍ സമരം: ഒരു തൈ നടാം നമുക്കതിന്റെ ഓര്‍മയ്ക്കായ്

  
backup
August 23, 2020 | 1:32 AM

malabar2020-k-k-n-kurupp

 


സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ സമാനതകളില്ലാത്തതാണ് 1921ലെ മലബാര്‍ സമരം. അതിന്റെ അനുസ്മരണം ശതാബ്ദിയില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ലോകമറിയുന്ന വിപ്ലവ പോരാളി ലെനിന്‍പോലും എടുത്തുപറഞ്ഞ സമരമായിരുന്നു മലബാറില്‍ നടന്ന പോരാട്ടം. ഹിന്ദു - മുസ്‌ലിം ഐക്യമാണ് ഇന്ത്യയുടെ മോചനത്തിന് അടിസ്ഥാനമെന്ന് മനസിലാക്കിയപ്പോഴാണ് മഹാത്മാഗാന്ധി ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി കൂട്ടിയടുപ്പിച്ചത്. മൗലാനാ ഷൗക്കത്തലിയും ഗാന്ധിജിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു.
അഹിംസാ സിദ്ധാന്തമായിരുന്നു ഗാന്ധി മുന്നോട്ടുവച്ചത്. എന്നാല്‍, കടുത്ത അടിച്ചമര്‍ത്തലിനെതിരേ മാനുഷികമായ ചില പ്രതികരണങ്ങള്‍ പലപ്പോഴും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ഉണ്ടായിട്ടുണ്ട്. ചൗരി ചൗരയിലെ പൊലിസ് സ്റ്റേഷന്‍ ആക്രമണവും മറ്റും ഇതില്‍ പെട്ടതാണ്. കായികമായ പ്രതിക്രിയകള്‍ നടന്നപ്പോള്‍ ഗാന്ധി അത്തരം സമരങ്ങള്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയുമുണ്ടായിട്ടുണ്ട്. തിന്മയ്‌ക്കെതിരേ സഹനം കാണിക്കുകയും എന്നാല്‍, അത് അസഹനീയമാകുമ്പോള്‍ കഴിയുന്നതു പോലെ പ്രതികരിക്കുന്നതും മുസ്‌ലിമിന് അനുവദനീയമാണ്. അനീതിക്കെതിരേ ഒരു പിടിമണ്ണെങ്കിലും വാരിയിടുക എന്ന് സ്വാതന്ത്ര്യ സമരനായകന്‍ ഇ. മൊയ്തു മൗലവിയുടെ വാക്കുകള്‍ ഇവിടെ അനുസ്മരണീയമാണ്. മലബാര്‍ സമരം സായുധ പോരാട്ടമായതിന്റെ പശ്ചാത്തലം മനസിലാക്കേണ്ടതുണ്ട്. 1920ല്‍ മഞ്ചേരിയില്‍ ചേര്‍ന്ന കുടിയാന്‍ സമ്മേളനം ഭൂമിയുടെ സ്ഥിരാവകാശം കുടിയാന് ലഭിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും പോരാട്ടം തന്നെയായിരുന്നു മലബാര്‍ സമരത്തിലേക്ക് നയിച്ചത്.


മലബാര്‍ സമരത്തെ വര്‍ഗീയകലാപമാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരുടെ ഡിവൈഡ് ആന്‍ഡ് റൂള്‍ നയംതന്നെയാണ് ഇത്തരത്തില്‍ ചിന്തിക്കുന്നവരുടെയും മനസിലുള്ളത്. വിഭാഗീയതയിലൂടെ വിദ്വേഷം പകര്‍ത്തുക എന്നതാണ് അവരുടെ തന്ത്രം. ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടിഷുകാര്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട സമരത്തെ ഏതു നിലയ്ക്കും അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമം നടത്തി. അതിനായി എല്ലാ തന്ത്രങ്ങളും അവര്‍ ഉപയോഗിക്കുകയും ചെയ്തു. ഖിലാഫത്ത് നേതാക്കളെ തുറുങ്കിലടയ്ക്കുകയോ വധിക്കുകയോ ചെയ്തതോടെ അനുയായികള്‍ നേതൃത്വമില്ലാത്ത അവസ്ഥയിലായി. അത്തരം അവസ്ഥയില്‍ ഒറ്റുകാര്‍ക്കെതിരേയും എതിര്‍ക്കുന്നവര്‍ക്കെതിരേയും നീക്കങ്ങളുണ്ടായി. എന്നാല്‍, ആസൂത്രിതമായി ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരേ ഒരിക്കലും സമരക്കാര്‍ നീക്കം നടത്തിയിട്ടില്ല.


പട്ടാള നിയമം നടപ്പിലാക്കപ്പെടുകയും കൊടിയ അടിച്ചമര്‍ത്തലുകളും നാടുകടത്തലുകളുമുണ്ടായപ്പോള്‍ മലപ്പുറത്തുകാര്‍ ഏറെ ദുരിതം പേറേണ്ടിവന്നു. 1921ലെ ഇത്തരം അടിച്ചമര്‍ത്തലുകളുടെ ദുഃഖഭാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വരുന്ന അവസ്ഥ ഈ നാടിനുണ്ടായി. ഇന്ന് ഈ സംസ്ഥാനത്തിന് തന്നെ അഭിമാനിക്കാവുന്ന വിധത്തില്‍ എല്ലാ നിലയ്ക്കും ഉയര്‍ന്നുവന്നിരിക്കയാണ് ഏറനാടും വള്ളുവനാടുമെല്ലാം ഉള്‍പ്പെട്ട മലപ്പുറം. ഈ പുരേഗതിക്കും ഉയിര്‍ത്തെഴുന്നേല്‍പ്പിനും പിന്നില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല ഇവിടത്തെ സര്‍വാദരണീയരായ പണ്ഡിതന്മാരും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. യാഥാസ്ഥിതികരെന്ന് മുദ്രകുത്തപ്പെട്ടിരുന്ന പലരുടെയും വിശാലമായ കാഴ്ചപ്പാടും അവരുടെ ഉള്ളിലെ പുരോഗമന ചിന്തയും മലപ്പുറത്തിന്റെ ഇന്നത്തെ ഐശ്വര്യത്തിനും പ്രതാപത്തിനും ഏറെ കാരണമായിട്ടുണ്ട്.


പാണക്കാട് തങ്ങന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഉത്തരേന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ ഇപ്പോഴും പരിതാപകരമായിത്തുടരുമ്പോള്‍ സര്‍വമേഖലയിലും മുന്നേറിക്കൊണ്ടിരിക്കുന്ന മലപ്പുറം മാതൃകയാണ്. ഒരിക്കലും ഉയര്‍ന്നുവരാന്‍ പറ്റാത്ത അവസ്ഥയില്‍ തങ്ങളുടെ ശത്രു കേന്ദ്രത്തെ ബോംബിട്ടു തകര്‍ക്കുന്ന രീതിയിലായിരുന്നു മലബാര്‍ സമരക്കാലത്ത് ബ്രിട്ടിഷുകാര്‍ ഈ നാടിനെ മാറ്റിയത്. തലമുറകളോളം ഇതിന്റെ ദുരിതങ്ങള്‍ അവര്‍ പേറേണ്ടി വന്നു. എന്നാല്‍, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മലപ്പുറം ഉയര്‍ന്നുവരികയായിരുന്നു. രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ തിളക്കമുള്ള താരങ്ങളായി നിരവധി പേര്‍ ഈ നാട്ടിലിപ്പോള്‍ ശോഭിക്കുന്നുണ്ട്. മലബാര്‍ സമരത്തിന്റെ അവിസ്മരണീയമായ നൂറ്റാണ്ട് പിന്നിടുമ്പോള്‍ മലപ്പുറത്തെ ഒന്നുകൂടി ഹരിതാഭമാക്കാന്‍ സംഘടനകളും വ്യക്തികളും എല്ലാവരും ഒത്തൊരുമിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. നമുക്ക് വേണ്ടി ജീവത്യാഗം ചെയ്ത മഹത്തുക്കളെ ഓര്‍ക്കാന്‍ ഒരാള്‍ ഒരു മരമെങ്കിലും നടുക. നാടും വീടും പൊതു ഇടങ്ങളുമെല്ലാം ആ ത്യാഗത്തിന്റെ സ്മരണകള്‍ അയവിറക്കാന്‍ നിങ്ങള്‍ നടുന്ന തൈകള്‍ വളര്‍ന്നു പന്തലിക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  7 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  7 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  7 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  7 days ago
No Image

കേരളത്തിൽ മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  7 days ago