സ്വര്‍ണക്കടത്ത്: വിദേശത്തുള്ള പ്രതികള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും
കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്തുള്ള മൂന്നു പ്രതികള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ എന്‍.ഐ.എ. ഇപ്പോള്‍ യു.എ.ഇയിലുള്ള റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരേയാണ് നോട്ടിസ് അയക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോളാണ് നോട്ടിസ് പുറപ്പെടുവിക്കേണ്ടത്. അതിന് മുന്നോടിയായി ജാമ്യമില്ലാ വാറണ്ട് ഇറക്കണം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി എന്‍.ഐ.എ കേന്ദ്രങ്ങള്‍ പറയുന്നു. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ അക്കാര്യം ഇന്റര്‍പോളിന്റെ രാജ്യത്തെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐക്ക് കൈമാറുകയും അവര്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് ശുപാര്‍ശ ഇന്റര്‍പോളിന് നല്‍കുകയുമാണ് നടപടിക്രമം. നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതില്‍ വിദേശത്തു കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എ നടപടികള്‍ വ്യക്തമാക്കുന്നത്.
അതിനിടെ, സംസ്ഥാനത്ത് കൂടുതല്‍ ഉന്നതര്‍ക്കെതിരേയും നടപടി എടുക്കാനുള്ള നീക്കത്തിലാണ് എന്‍.ഐ.എ. 20 പേരാണ് എന്‍.ഐ.എയുടെ പ്രതിപ്പട്ടികയിലുള്ളത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും മുന്‍പ് ചോദ്യം ചെയ്തവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."