നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി സ്വീകരണം; പ്രതിഷേധം, കരിങ്കൊടി
ഭോപ്പാല്‍: ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ആദ്യമായി ജന്മദേശമായ ഗ്വാളിയോറിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കു സ്വീകരണത്തിനൊപ്പം കനത്ത പ്രതിഷേധവും നേരിടേണ്ടിവന്നു. ഇന്നലെ സ്ഥലത്തെത്തിയ അദ്ദേഹത്തെ ബി.ജെ.പി പ്രവര്‍ത്തകരുടെ സംഘം സ്വീകരിച്ചെങ്കിലും, വഴിയിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. സാമൂഹിക അകലമടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ നടന്ന സംഭവങ്ങളില്‍ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ബി.ജെ.പുിയില് ചേരുകയും പിന്നീട് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനു ശേഷം ആദ്യമായായിരുന്നു സിന്ധ്യ നാട്ടിലെത്തിയത്. ഇതു ബി.ജെ.പി പ്രവര്‍ത്തകര്‍ ശക്തിപ്രകടനമാക്കാന്‍ ശ്രമിച്ചതോടെ, പ്രതിഷേധ പരമ്പരയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിലയുറപ്പിക്കുകയായിരുന്നു. പലയിടത്തും സിന്ധ്യയ്ക്കു കരിങ്കൊടി കാണിക്കുകയും ചെയ്തു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ലഖന്‍ സിങ് അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. സ്വീകരണത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ എന്നിവരടക്കം പങ്കെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."