96ന്റെ നിറവില്‍ വോട്ടു ചെയ്ത ചാരിതാര്‍ത്ഥ്യവുമായി സരസ്വതി തമ്പാട്ടി
പാലാ: പ്രമുഖ രാഷ്ട്രീയ നേതാവും സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രിയുമായിരുന്ന പി.ടി. ചാക്കോയ്ക്ക് വോട്ടു ചെയ്ത് തുടങ്ങിയ ശീലം 96ന്റെ നിറവിലും തുടരുന്ന ചാരിതാര്‍ത്ഥ്യത്തിലാണ് സരസ്വതി തമ്പാട്ടി. പാലാ നിയോജക മണ്ഡലം നിലവില്‍ വരുന്നതിന് മുമ്പ് അകലക്കുന്നം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുമ്പോഴാണ് തമ്പാട്ടി പി.ടി ചാക്കോയ്ക്ക് വോട്ടു ചെയ്തത്.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മീനച്ചില്‍ പ്രദേശത്തിന്റെ ഭരണകര്‍ത്താക്കളായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ പരമ്പരിയിലെ ഇപ്പോഴത്തെ മുതിര്‍ന്ന അംഗമാണ് സരസ്വതി തമ്പാട്ടി. മീനച്ചില്‍ ചെച്ചേരില്‍ മീത്തില്‍ മകന്‍ വിശ്വനാഥന്‍ കര്‍ത്തയോടൊപ്പമാണ് താമസം.
'രാവിലെ കുളിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞാണ്ട് അന്ന് വോട്ട് ചെയ്യാന്‍ പോയിരുന്നത്. സമ്മതിദാനാവകാശം പരിപാവനമായ കര്‍ത്തവ്യമായാണ് ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് കരുതിയിരുന്നതെന്ന്' മുത്തശ്ശി ഓര്‍ക്കുന്നു.
രാജഭരണം ജനാധിപത്യ ഭരണക്രമത്തിന് വഴിമാറിയെങ്കിലും പൗരധര്‍മ്മത്തെക്കുറിച്ച് വലിയ മതിപ്പാണ് സരസ്വതി തമ്പാട്ടിക്ക് ഇപ്പോഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."