വി.ഐ.പികള്‍ നേരത്തെയെത്തി
തൃശൂര്‍: ജില്ലയിലെ വി.ഐ.പികള്‍ നേരത്തെയെത്തി വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ തളിക്കുളം കുന്നത്ത്പള്ളിക്കു സമീപത്തെ അങ്കണവാടിയില്‍ വോട്ട് ചെയ്തു.
രാവിലെ എട്ടുമണിയോടെ വോട്ടുചെയ്യാനെത്തിയ പ്രതാപന്‍ രണ്ടര മണിക്കൂര്‍ വരിനിന്നാണ് വോട്ടു ചെയ്തത്. ഭാര്യ രമ, മക്കളായ ആഷിഖ്, ആന്‍സി എന്നിവര്‍ക്കൊപ്പമായിരുന്നു ടി.എന്‍ പ്രതാപന്‍ വോട്ട് ചെയ്യാന്‍ എത്തിയത്.
ചാലക്കുടിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌ക്കോ സ്‌കൂളില്‍ വോട്ട് ചെയ്തു. ഭാര്യ ആലീസിനും മകനും മരുമകള്‍ക്കുമൊപ്പമാണ് ഇന്നസെന്റ് വോട്ട് ചെയ്യാന്‍ എത്തിയത്.
ഇരിഞ്ഞാലക്കുട ഗേള്‍സ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ ആദ്യവോട്ടറായി സിനിമാ താരം ടൊവിനോ തോമസെത്തി. കഴിഞ്ഞ ദിവസം രാത്രി തെങ്കാശിയില്‍ നിന്നും എത്തിയ താരം രാവിലെ വോട്ടിങ് ആരംഭിക്കുന്നതിന് മുന്‍പ് വരിയില്‍ നിന്ന് തന്റെ വോട്ട് രേഖപെടുത്തി.
ജില്ലാ ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് ടൊവിനോ.ഭാര്യയൊടൊപ്പമെത്തിയാണ് താരം വോട്ട് ചെയ്ത് മടങ്ങിയത്. മന്ത്രി വി.എസ് സുനില്‍ കുമാര്‍ മാങ്ങാട്ടുകര എ.യു.പി സ്‌കൂളിലെ 25-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.
ഒന്നര മണിക്കൂര്‍ കാത്തു നിന്നാണ് അദ്ദേഹം വോട്ട് ചെയ്തത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്.
ഒല്ലൂര്‍ എം.എല്‍.എ കെ. രാജന്‍ അന്തിക്കാട് ഹൈസ്‌കൂളിലെ 34-ാം നമ്പര്‍ ബൂത്തിലും സി.എന്‍ ജയദേവന്‍ എം.പി മണലൂര്‍ സെന്റ് തെരേസാസ് യു.പി സ്‌കൂളിലെ 148-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു.
മന്ത്രി എ.സി മൊയ്തീന്‍ വടക്കാഞ്ചേരി പനങ്ങാട്ടുകര മുഹമ്മദ് നബിദിനം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ ഉസൈബാ ബീവിയുമൊത്താണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്.
സിനിമാ താരങ്ങളായ കെ.പി.എ.സി ലളിത എങ്കക്കാട് രാമ സ്മാരക എല്‍.പി സ്‌കൂളിലും രചന നാരായണന്‍കുട്ടി പാര്‍ളിക്കാട് യു.പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. അന്തിക്കാട് ഗവ. എല്‍.പി സ്‌കൂളിലെ 30- ാം നമ്പര്‍ ബൂത്തിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് വോട്ട് ചെയ്തത്.
കണ്ണാറ എ.യു.പി സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തിയ തൃശൂര്‍ ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് 42-ാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍ പ്രിയദര്‍ശിനി അങ്കണവാടിയിലെ 125-ാം നമ്പര്‍ ബൂത്തിലെത്തിലെത്തി പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ വോട്ട് വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ ആനന്ദവല്ലി, മകള്‍ സൂര്യ എന്നിവര്‍കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."