HOME
DETAILS

പെരിയ ഇരട്ടക്കൊലപാതക കേസ്

  
backup
August 26 2020 | 03:08 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95-%e0%b4%95%e0%b5%87%e0%b4%b8
ഏഴ് പ്രതികളുടെ 
ജാമ്യഹരജി ഹൈക്കോടതി തള്ളി
 
 
കൊച്ചി: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ ഏഴ് പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി തള്ളി. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി സി. ജോര്‍ജ്, മൂന്നാം പ്രതി സുരേഷ് കെ.എം, നാലാം പ്രതി അനില്‍ കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ശ്രീരാഗ് (കുട്ടു), ഏഴാം പ്രതി അശ്വിന്‍ (അപ്പു), എട്ടാം പ്രതി എ. മുരളി, ഒന്‍പതാം പ്രതി രഞ്ജിത്. ടി, പത്താം പ്രതി ടി. പ്രതീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇരട്ട കൊലപാതക കേസിലെ ഗൂഢാലോചനക്കുറ്റവും കൊലപാതക കുറ്റവും വളരെ ഗൗരവമുള്ളതും പരമാവധി ശിക്ഷ ലഭിക്കത്തക്ക രീതിയിലുള്ളതുമായതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
 
 
കോടതിവിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍
 
 
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ  അന്വേഷണം പ്രഖ്യാപിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച ഡിവിഷന്‍ ബെഞ്ചിന്റെ വിധി സ്വാഗതംചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍. വിയോജിപ്പിന്റെ സ്വരങ്ങളെ എക്കാലവും ആയുധംകൊണ്ട് നേരിട്ടിട്ടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉയര്‍ത്തുന്നതാണ് വിധിയെന്നും ഇത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഒന്നരവര്‍ഷത്തിനുശേഷം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന് നീതി ലഭിക്കാനുള്ള വാതില്‍ തുറന്നുകിട്ടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 
കൊലയാളികളെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ഹീനമായ നടപടികള്‍ക്ക് കനത്ത  പ്രഹരമാണ് ഏറ്റതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. 
 
 
 
എല്ലാ കൊലപാതകങ്ങള്‍ക്കും സി.പി.എം മറുപടി പറയേണ്ടിവരും: കുഞ്ഞാലിക്കുട്ടി
 
 
 
മലപ്പുറം: സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.പി.എം നടത്തിയ എല്ലാ കൊലപാതകങ്ങള്‍ക്കും അവര്‍ മറുപടി പറയേണ്ടിവരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. ഷുക്കൂറിന്റെ കൊലപാതകവും ഇതുപോലെയാണ്. അതിലും വലിയ ഗൂഢാലോചന നടന്നു. പലതും മൂടിവയ്ക്കാനുള്ളത് കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ സി.പി.എം എതിര്‍ത്തിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
സംസ്ഥാന സര്‍ക്കാരിന്റെ യഥാര്‍ഥ പതനം ആരംഭിച്ചുകഴിഞ്ഞു. മെയ് വഴക്കത്തോടെയുള്ള ഒഴിഞ്ഞുമാറ്റമാണ് തിങ്കളാഴ്ച നിയമസഭയില്‍ കണ്ടത്. നാലു മണിക്കൂര്‍ സമയം മുഖ്യമന്ത്രി ഒന്നും പറയാതിരുന്നു എന്നതാണ് റെക്കോര്‍ഡ്. യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു മറുപടിയും ഉണ്ടായില്ല. കൊവിഡ് ഉള്ളതുകൊണ്ടാണ് യു.ഡി.എഫ് കുറച്ച് സംയമനം പാലിച്ചത്. ഒന്നും പറയാനില്ലെന്ന് കണ്ടപ്പോള്‍ യു.ഡി.എഫിലെ ഘടക കക്ഷികളെ വര്‍ഗീയതയുടെ ആലയില്‍ കെട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരള ജനതക്ക് മതേതര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സി.പി.എമ്മിനെ ആരും ഏല്‍പിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago