HOME
DETAILS

പ്ലേ ഓഫ് പ്രതീക്ഷയുമായി കൊല്‍ക്കത്ത

  
backup
April 24, 2019 | 7:10 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%87-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

 


കൊല്‍ക്കത്ത: ഈഡനിലെ മൈതാനത്ത് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. അല്ലെങ്കില്‍ ബാംഗ്ലൂരിന്റെയും രാജസ്ഥാന്റെയും അതേ ഗതി തന്നെയാകും നൈറ്റ് റൈഡേഴ്‌സിനെ കാത്തിരിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ കത്തിക്കയറിയ നൈറ്റ് റൈഡേഴ്‌സിനെയല്ല പിന്നീടുള്ള മത്സരങ്ങളില്‍ കണ്ടത്.


റസലിനെ മുന്നില്‍ കണ്ടുമാത്രം മുന്നേറുന്ന നൈറ്റ് റൈഡേഴ്‌സിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. സീസണിന്റെ തുടക്കത്തില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമുകളില്‍ ഒന്നായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ ഇപ്പോള്‍ പ്ലേ ഓഫ് കടക്കുമോ എന്ന ആശങ്കയിലാണ് ടീം. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരാജയപ്പെടുന്ന കാര്‍ത്തിക്കിനെയാണ് സീസണില്‍ കാണാന്‍ കഴിയുന്നത്. അതീവ സമ്മര്‍ദത്തിലുള്ള കാര്‍ത്തിക് തൊട്ടതെല്ലാം പിഴക്കുകയാണ്. ലോകകപ്പില്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞ ഋഷഭ് മിന്നുന്ന ഫോമില്‍ കളിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ കാര്‍ത്തിക് തപ്പി തടയുകയാണ്. കൂടാതെ വിമര്‍ശനങ്ങളും പിന്തുടരുന്നുണ്ട്. എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തികൊണ്ടുളള ഒരു തിരിച്ചുവരവാണ് ഡി.കെക്കും നൈറ്റ് റൈഡേഴ്‌സിനും ആവശ്യം.


മറു ഭാഗത്ത് ക്യാപ്റ്റന്‍ മാറിയിട്ടും തുടര്‍ വിജയങ്ങള്‍ എത്തിപിടിക്കാന്‍ രാജസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ രഹാനയുടെ സെഞ്ചുറി മികവില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ഡല്‍ഹിക്കെതിരെ ജയിക്കാന്‍ അവര്‍ക്കായില്ല. ബാറ്റ്‌സ്മാന്‍മാര്‍ മികവിനൊത്തുയര്‍ന്നിട്ടും ബൗളര്‍മാര്‍ തല്ലു വാങ്ങിയതാണ് അവര്‍ക്ക് വിനയായത്. കളിച്ച പത്തില്‍ ഏഴിലും തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ബാക്കിയുളള മത്സരങ്ങള്‍ ജയിച്ച് സീസണ്‍ പൂര്‍ത്തിയാക്കാനാകും രാജസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത്. നേരത്തെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാത്രി എട്ടിനാണ് മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സ്‌റേ പരിശോധനയില്‍ കള്ളിവെളിച്ചത്തായി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ഇനി ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാം പേടി കൂടാതെ; 'റെയില്‍ മൈത്രി'യുമായി കേരള പൊലിസ്

Kerala
  •  a day ago
No Image

തിരുവല്ലയില്‍ നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

കിഴക്കൻ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ നാളെ മുതൽ വീണ്ടും മഴക്ക് സാധ്യത

Kerala
  •  a day ago
No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  a day ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  a day ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  a day ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  a day ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  a day ago