മതസൗഹാര്‍ദത്തിന്റെ പ്രതീകമായി വടുതല മഹല്ല് ദുരിതാശ്വാസ ക്യാംപില്‍ ഓണസദ്യ
പൂച്ചാക്കല്‍: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വടുതല മഹല്ല് ദുരിതാശ്വാസ ക്യാംപില്‍ ഓണസദ്യയൊരുക്കി. വടുതല ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് കോട്ടൂര്‍ കാട്ടുപുറം മഹല്ല് ഓണസദ്യ ഒരുക്കിയത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ പൂര്‍ണമായും വെള്ളത്തിലായ കുട്ടാനാട്ടില്‍ നിന്നുള്ള ഇതരമതസ്ഥരായ 95 കുടുംബങ്ങളിലെ കുട്ടികളും വൃദ്ധരും അടക്കം 300 പേരാണ് ക്യാംപിലുള്ളത്.
പെരുന്നാള്‍ വിരുന്നിന് ശേഷം തിരുവോണ നാളില്‍ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നോടിയായി പൂക്കളമിടുകയും ജാതി മത ഭേദമന്യേ പ്രദേശവാസികളോടൊപ്പം മതസൗഹാര്‍ദ്ദത്തിന്റെ മേന്മ കുറിച്ചു കൊണ്ട് വിവിധ കലാകായി പരിപാടികളും നടത്തി. വില്ലേജ് ഓഫിസര്‍ ഗിരീഷിന്റെയും മഹല്ലിന്റെ കീഴിലുള്ള പതിമൂന്ന് മസ്ജിദുകളിലെ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് മഹല്ല് പ്രസിഡന്റ് മുസല്‍ ഫൈസി, സെക്രട്ടറി നാസിമുദ്ദീന് എന്നിവരുടെ കോര്‍ഡിനേഷനിലാണ് ദുരിതാശ്വാസ ക്യാംപിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
ഓണസദ്യയ്ക്ക് വിവിധ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു ക്യാംപിലെ അന്തേവാസികള്‍ക്ക് ഓണസന്ദേശം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."