ചെളി ഖനനം നടത്തിയ മണ്ണുമാന്തിയന്ത്രം പിടിച്ചെടുക്കുന്നതില്‍ പൊലിസ് അനാസ്ഥ; പ്രക്ഷോഭമെന്ന് ഏലാ സമിതി
കൊട്ടാരക്കര: ഏലാ നിലത്തില്‍ നിന്ന് ചെളി ഖനനം നടത്തിയ മണ്ണുമാന്തിയന്ത്രം പിടിച്ചെടുക്കുന്നതിലുള്ള പൊലിസിന്റെ അനാസ്ഥയ്ക്കെതിരേ പ്രക്ഷോഭമാരംഭിക്കുമെന്ന് ഏലാ സംരക്ഷണ സമിതി.
പുത്തൂര്‍ പാങ്ങോട് താഴം കവരാത്ത് ഏലായിലാണ് ഇഷ്ടിക കമ്പനികള്‍ക്കു വേണ്ടി ചെളി ഖനനം നടന്നത്. ഖനനം തടഞ്ഞ നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തെങ്കിലും ഇഷ്ടിക കമ്പനി ഉടമകളുടെ ഗുണ്ടകള്‍ മണ്ണുമാന്തിയന്ത്രം മോചിപ്പിച്ചു കൊണ്ടുപോയി ഒളിപ്പിക്കുകയായിരുന്നു. പുത്തൂര്‍ പൊലിസില്‍ വിവരമറിയിച്ചെങ്കിലും മണ്ണുമാന്തിയന്ത്രം പിടിച്ചെടുക്കാന്‍ പൊലിസ് തയാറായില്ല.
കൊട്ടാരക്കര തഹസീല്‍ദാര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്ട്ടിന്മേല് മണ്ണുമാന്തിയന്ത്രം ഉടന്‍ പിടിച്ചെടുക്കാന്‍ തഹസീല്‍ദാര്‍ ഉത്തരവിട്ടു. സ്ഥലത്തെത്തിയ പൊലിസിന് ഒളിപ്പിച്ചിരുന്ന മണ്ണുമാന്തിയന്ത്രം നാട്ടുകാര്‍ കാണിച്ചു കൊടുത്തെങ്കിലും ഡ്രൈവറില്ലെന്ന കാരണം പറഞ്ഞ് പൊലിസ് മടങ്ങി.നാട്ടുകാര്‍ ഡ്രൈവറെ ഒപ്പിച്ചു നല്‍കിയെങ്കിലും താക്കോലില്ല എന്ന കാരണം പറഞ്ഞ് രണ്ടാമതും മടങ്ങുകയായിരുന്നു പൊലിസ്. ഇത് മണ്ണ് മാഫിയയും പൊലിസും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനെതിരേ ഉന്നതങ്ങളില്‍ പരാതി നല്കുന്നതിനോടൊപ്പം പ്രക്ഷോഭ പരിപാടികളും ആരംഭിക്കുമെന്ന് കവാരത്ത് ഏലാ സംരക്ഷണ സമിതി സെക്രട്ടറി മനോഹരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."