മുടിക്കല്‍ ആണ്ട് നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
പെരുമ്പാവൂര്‍: പ്രമുഖ സൂഫി വര്യനും പണ്ഡിത ശ്രേഷ്ഠനുമായിരുന്ന മാടവന അബൂബക്കര്‍ മുസ്‌ലിയാരുടെ 46-ാമത് ആണ്ട്‌നേര്‍ച്ചക്ക് മുടിക്കല്‍ മഖാമില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ഇന്നലെ ഉച്ചക്ക് നൂറ് കണക്കിന് പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ നടന്ന മഖാം സിയാറത്തോട് കൂടിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കമായത്.
ആണ്ടുനേര്‍ച്ച കമ്മിറ്റി ചെയര്‍മാന്‍ മാടവന എം.എ മന്‍സൂര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മുടിക്കല്‍ ജുമാമസ്ജിദ് ഖത്തീബ് സി.എ. മൂസ മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. വൈകീട്ട് നാല് മണിക്ക് നടന്ന സ്വലാത്ത് മജ്‌ലിസിന് ഇടപ്പള്ളി ജുമാമസ്ജിദ് മുദരിസ് സുബൈര്‍ അഹ്‌സനി ഉടുമ്പന്നൂര്‍ നേതൃത്വം നല്‍കി. എഴിന് മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ ചരിത്ര പുസ്തകത്തിന്റെ പ്രകാശനം മുന്‍മന്ത്രി ടി.എച്ച് മുസ്തഫ നിര്‍വഹിച്ചു. തിരൂര്‍ ഇലനാട്ടില്‍ അബ്ദുറഹ്മാന്‍ ഹാജി ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രന്ഥ കര്‍ത്താവ് അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി അകലാട് പുസ്തകം പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ഖുത്തുബിയത്തിന് മുടിക്കല്‍ ജുമാമസ്ജിദ് അസി. ഇമാം അബ്ദുല്‍ മജീദ് അല്‍ഖാസിമി കൊല്ലം നേതൃത്വം നല്‍കി.
മഖാം സിയാറത്തിലും മറ്റ് പരിപാടികളിലും സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസന്‍ ഫൈസി, രണ്ടാര്‍കര മീരാന്‍ മൗലവി, കെ.ടി. അബ്ദുല്ല മൗലവി, പുറയാര്‍ അബ്ദുറഹ്മാന്‍ മൗലവി, എം.എ. നൗഷാദ് മാടവന, പി.എ. ഉസ്മാന്‍ ബാഖവി, അലിബ്രാന്‍ വയനാട്, എം.കെ. ഹംസ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞാമി, എം.എ. റഫീഖലി മാടവന, കെ.എം. നാസര്‍ അയിരൂര്‍പാടം, എ.പി. മുഹമ്മദ് അഷ്‌റഫ് മൗലവി, ഷമീര്‍ തുകലില്‍, സിയാദ് ചെമ്പറക്കി എന്നിവര്‍ സംബന്ധിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 6.30ന് ഖത്തമുല്‍ ഖുര്‍ആനും 9.30ന് ദിഖ്ര്‍ ഹല്‍ഖയും നടക്കും. 10.30ന് നടക്കുന്ന മൗലൂദ് പാരായണത്തിന് മുടിക്കല്‍ അന്‍വാറുല്‍ ഇസ്‌ലാം മസ്ജിദ് ഇമാം സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ ബാഖവി നേതൃത്വം നല്‍കും. 11.30ന് നടക്കുന്ന ആണ്ടുനേര്‍ച്ച സമാപന കൂട്ട പ്രാര്‍ത്ഥനക്ക് യു.പി മുഹമ്മദ് മുസ്‌ലിയാര്‍ മാത്തൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം മുടിക്കല്‍ ജമാഅത്ത് പ്രസിഡന്റ് എം.കെ. ഹംസ ഹാജി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."