വാഴകൃഷിയില്‍ 35 കോടിയുടെ നഷ്ടം: കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു
കല്‍പ്പറ്റ: പ്രളയത്തെ തുടര്‍ന്ന് ജില്ലയില്‍ വാഴകൃഷിയില്‍ മാത്രം ഉണ്ടായത് മുപ്പത്തി അഞ്ച് കോടിയുടെ നഷ്ടമെന്ന് കൃഷി വകുപ്പിന്റെ കണക്ക്.
കുലച്ചതും കുലക്കാത്തതുമായ പതിനേഴര ലക്ഷം നേന്ത്രവാഴകള്‍ നശിച്ചതായാണ് കണക്കാക്കുന്നത് 14,49,600 കുലച്ച വാഴകളും 2,94,825 കുലക്കാത്ത വാഴകളും നശിച്ചു. ഇതിലൂടെ 34.84 കോടിയുടെ നഷ്ടം ഉണ്ടായി. മാനന്തവാടി താലൂക്കിലാണ് കൂടുതല്‍ നഷ്ടം ഉണ്ടായത്. ദിവസങ്ങളോളം കൃഷിയിടങ്ങളില്‍ വെള്ളം നിന്നതോടെ വാഴകള്‍ അഴുകിനശിച്ചു. മൂപ്പെത്താത്ത കുലകള്‍ പഴുത്ത് നശിക്കുന്നതിനും കാരണമായി. നിരവധി കര്‍ഷകരാണ് വാഴത്തോട്ടങ്ങള്‍ തന്നെ ഉപേക്ഷിച്ച് പോയത്. കര്‍ഷകരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ച്ചയാണ് കൃഷിയിടങ്ങളില്‍ കാണുന്നത്. പനമരം, കോട്ടത്തറ, മണിയങ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. മൂപ്പെത്താത്ത കുലകള്‍ പഴുത്തതിനാല്‍ കച്ചവടക്കാരും സ്വീകരിക്കുന്നില്ല. അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമായില്ലങ്കില്‍ ജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."