പാലത്തായി കേസ്: ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്ന് ബെന്നി ബഹനാന്
കൊച്ചി: പാലത്തായി പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് അന്വേഷണ സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എം.പി. പ്രതിക്ക് ജാമ്യം ലഭിക്കാന്‍ പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണം. നാലാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച നരാധമന്മാരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ചും പൊലിസും ഒത്തുകളിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തേജോവധം ചെയ്യുന്ന നടപടിയാണ് പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്.
പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലിസ് ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ നടപടി എടുക്കുകയാണ് വേണ്ടതെന്നും ബെന്നി ബഹനാന് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി നിഷേധിക്കാനാണ് കേസിന്റെ തുടക്കം മുതല്‍ പൊലിസ് ശ്രമിക്കുന്നതെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."