അങ്ങനെ അതും ഇറങ്ങി ട്ടോ; ഇനി ഏത് പണിക്കാരെയും വിരല്‍ തുമ്പില്‍ കിട്ടും
വീട്ടിലെ വാഷിങ് മെഷിനോ, ഫ്രിഡ്‌ജോ, ടി.വിയോ കേടായോ? വീട് വൃത്തിയാക്കാന്‍ ആളെ വേണോ? വീട്ടിലേക്ക് പാചകക്കാരനെ വേണോ? വീട്ടുസഹായിയെ ആവശ്യമുണ്ടോ? കാര്‍ കഴുകാനും, കാര്‍ സര്‍വീസിനും ആളെ വേണോ? മക്കള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുയോജ്യരായ ടീച്ചറെ വേണോ? തേങ്ങയിടാനും, റബ്ബര്‍ടാപ്പിങ്ങിനും, നിലം ഉഴുക്കാനും ആളെ ആവശ്യമുണ്ടോ? വീട് നിര്‍മാണത്തിനായി കല്‍പണിക്കാരെയും, കരിങ്കല്‍, കോണ്‍ക്രീറ്റ്, വയറിങ്, തേപ്പുപണി, പെയിന്റിങ്,ടൈല്‍വിരിക്കല്‍ ഇതിനൊന്നും ആളെ കിട്ടുന്നില്ലേ.?
നന്നായി പണി അറിയാമെങ്കിലും ഭാരിച്ച കുടുംബ ചിലവുകള്‍ നിറവേറ്റുന്നതിന് ആവശ്യമായ പണികള്‍ കണ്ടെത്താന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ? നിങ്ങള്‍ ഒരു ടീം ലീഡര്‍ ആണെങ്കില്‍ ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വര്‍ഷം മുഴുവനും ജോലി നല്കാന്‍ ആവശ്യമായത്ര പണികള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടോ? വേണ്ടത്ര ആളുകളും സൗകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും നിങ്ങളുടെ സര്‍വീസ് ബിസിനസ് മുന്‍പോട്ടു കൊണ്ടുപോകാന്‍ നിങ്ങള്‍ പ്രയാസപ്പെടുന്നുണ്ടോ?
എല്ലാ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ വേണ്ടിയാണ് പ്രവാസി മലയാളിയായ കോഴിക്കോട് സ്വദേശി ഷാനിഫ്ഉമ്മര്‍ സെര്‍വ്ഈസി മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വന്തമായി വീട് എന്ന സ്വപ്‌നത്തിന് തുടക്കം കുറിച്ചപ്പോള്‍ സമയത്തിന് ജോലിക്കാരെ ലഭിക്കാതെ വന്നതാണ് ജോലിക്കാരെ എളുപ്പത്തില്‍ കിട്ടുന്ന ആപ്പ് എന്ന കാര്യം ഷാനിഫിന്റെ തലയിലുദിച്ചത്. അങ്ങനെ വീട്പണിക്കൊപ്പം ആപ്പിന്റെ പണിയും ഷാനിഫ് ഭംഗിയായി പൂര്‍ത്തിയാക്കി. ആദ്യം വീട്പണിക്കാവശ്യമായ ജോലിക്കാരെ ലഭിക്കുന്ന തരത്തിലായിരുന്നു ആപ്പ് സജീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് വീട് നിര്‍മാണത്തിന് പുറമെ മെയിന്റനന്‍സ്, ഭവന പരിചരണം, റിപ്പയര്‍, വാഹന പരിചരണം, കെട്ടിട നിര്‍മ്മാണം, കൃഷിപ്പണികള്‍, ലാന്റ് സ്‌കേപ്പിങ്, വാഹനങ്ങള്‍, സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, വിവാഹ ഇവന്റുകള്‍, ബിസിനസ് സര്‍വീസുകള്‍, വ്യാവസായിക സേവനങ്ങള്‍, പ്രൊഫഷണലുകള്‍, വ്യക്തിഗതസേവനങ്ങള്‍, ട്രാവല്‍ സര്‍വീസ്, ട്യൂഷന്‍, സാമൂഹ്യ സേവനം തുടങ്ങി വിവിധ സേവനങ്ങള്‍ കൂടി സെര്‍വ് ഈസി ആപ്പില്‍ ഉള്‍പ്പെടുത്തി.
എല്ലാ വിധത്തിലുള്ള സേവനദാതാക്കളെയും അവരുടെ ക്ലയന്റുമായി ബന്ധിപ്പിക്കുന്ന ഒരു സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സെര്‍വ്ഈസി.
സെര്‍വ്ഈസി മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ശേഷം നമ്മുടെ ആവശ്യമെന്താണെന്ന് അവിടെ ടൈപ്പ് ചെയ്ത് നല്‍കുക. ഈ സന്ദേശം നമുക്ക് ചുറ്റുമുള്ള സേവനദാതാക്കള്‍ക്ക് സെര്‍വ്ഈസി കൈമാറും. പിന്നീട് സേവനദാതാക്കളുടെ വിവരങ്ങള്‍ ലഭ്യമാവുകയും അവരുടെ നിരക്ക്, ലഭ്യത, റേറ്റിങ് എന്നിവ അടിസ്ഥാനമാക്കി ഏറ്റവും മികച്ചയാളെ നമുക്ക് തെരഞ്ഞെടുക്കാന്‍ കഴിയും. തെരഞ്ഞെടുത്ത ശേഷം അവരുമായി നേരിട്ട് ഫോണിലൂടെയോ വാട്‌സ്ആപ്പ് വഴിയോ നമുക്ക് ബന്ധപ്പെടാനുള്ള സൗകര്യവും ആപ്പ് ഒരുക്കിയിട്ടുണ്ട്.
കൂടാതെ കൂടാതെ വേണ്ടത്ര ആളുകളും സൗകര്യങ്ങളും ഉണ്ടായിട്ടും പണിയില്ലാതെ അലയുന്നവര്‍ക്കും സെര്‍വ്ഈസിയിലൂടെ തന്നെ പണി കണ്ടെത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം സ്ഥലവും നല്‍കുന്ന സേവനങ്ങളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുക. ശേഷം ഉപഭോക്താക്കളുടെ ആവശ്യാനുസണം നിങ്ങള്‍ നല്‍കുന്ന സേവനകള്‍ക്കുള്ള റിക്വസ്റ്റുകള്‍ കിട്ടിത്തുടങ്ങും. കൂടാതെ പണിപൂര്‍ത്തിയായാല്‍ ഉപഭോക്താക്കള്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തരാണോയെന്നും രേഖപ്പെടുത്തും. ഇതുവഴി പുതിയ ദാതാക്കള്‍ നിങ്ങളെ സമീപിക്കാനും കാരണമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."