തിരുവോണനാളിലെ പെട്രോള്‍ പമ്പ് അടച്ചിടല്‍ സമരം മാറ്റിവച്ചു
കൊച്ചി: പെട്രോളിയം കമ്പനികളുടെ ഡീലര്‍ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ആള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുകൊണ്ടുള്ള പ്രതിഷേധ സമരം നീട്ടിവയ്ക്കാന്‍ തീരുമാനം. എറണാകുളം ഇരുമ്പനത്തുള്ള ബി.പി.സി.എല്‍ ടെര്‍മിനലിനു മുന്നില്‍ നടത്താനിരുന്ന ഡീലര്‍മാരുടെ നിരാഹാരസമരവും മാറ്റിവച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ഓയില്‍ കമ്പനി ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂനിയന്‍ നേതാക്കന്മാരുടെയും പെട്രോളിയം വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും സംയുക്തയോഗം മന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിക്കാമെന്നാണ് യോഗതീരുമാനമെന്നും ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറല്‍ സെക്രട്ടറി വി.എസ് അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."