HOME
DETAILS
MAL
ഓണ്‍ലൈന്‍ സേവനങ്ങള്‍ കടലാസില്‍; അപ്ഡേറ്റ് ആകാതെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍
backup
August 31 2020 | 10:08 AM
കാസര്‍കോട്: കൊവിഡ് കാലത്ത് സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഉപയോഗിക്കാന്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോഴും ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ കൃത്യമായ വിവരങ്ങളില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലുള്‍പ്പെടെ ബന്ധപ്പെടാനുള്ള വിവരങ്ങളടക്കമില്ലാത്തത് ജനങ്ങളെ വലയ്ക്കുകയാണ്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും യൂനിവേഴ്സിറ്റിയുടെയും ഔദ്യോഗിക വെബ്സൈറ്റുകളിലും വിവരങ്ങള്‍ കൃത്യമല്ല.
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനടക്കം തെരഞ്ഞെടുപ്പ് കമ്മിഷന് അധികൃതരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. കമ്മിഷന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ 'നിലവിലില്ല'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."