HOME
DETAILS
MAL
നവകേരള പദ്ധതിയില്‍ ദലിതര്‍ക്ക് പരിഗണന നല്‍കണമെന്ന്
backup
August 29 2018 | 04:08 AM
കോഴിക്കോട്: റോഡ്, കായല്‍, കനാല്‍ എന്നിവയുടെ ഓരങ്ങളിലും കോളനികളിലുമായി കുടില്‍ വച്ചും വീട് നിര്‍മിച്ചു താമസിച്ചു വരുന്നവരും പ്രളയക്കെടുതി മൂലം കൊടും ദുരിതമനുഭവിച്ചു വരുന്നവരുമായ ദലിത് വിഭാഗങ്ങള്‍ക്ക് നവകേരള സൃഷ്ടിക്കായുള്ള പദ്ധതിയില്‍ മുന്തിയ പരിഗണന നല്കി സംരക്ഷണം ഉറപ്പു വരുത്തണമെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്കരന്.
മഹാത്മ അയ്യങ്കാളിയുടെ ജന്മദിനാചരണം ഇസ്ലാമിക് യൂത്ത് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ടി ജനാര്ദനന് അധ്യക്ഷനായി. കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യന്, ദേവദാസ് കതിരാടം, എ.ടി ദാസന്, ചന്ദ്രന് കടക്കനാരി, എന്‍.കെ ഗോപാലകൃഷ്ണന്, കെ.പി രാജു, രാമചന്ദ്രന് കിണാശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."