HOME
DETAILS
MAL
ഹൃദയാഘാതം: മലയാളി ബഹ്‌റൈനിൽ നിര്യാതനായി
backup
September 02 2020 | 04:09 AM
മനാമ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കായണ്ണ പാറപ്പുറത്ത് അബ്ദുൽ അസീസ് (50) ആണ് മരിച്ചത്.
മുഹറഖ് ഹുസൈൻ ഷുവൈത്തർ സ്വീറ്റ് ഷോപ്പിൽ ജീവനക്കാരനായിരുന്നു. 25 വർഷമായി ബഹ്‌റൈനിൽ ഉണ്ട്.
ഭാര്യ: സക്കീന. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ നടപടി സ്വീകരിക്കുന്നുണ്ട്.
ഇതിനു മുന്നോടിയായി കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."