എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം നീട്ടിവയ്ക്കാനുള്ള നടപടി വിവാദത്തില്‍
കൊട്ടിയം(കൊല്ലം): പി.എസ്.സി അംഗങ്ങള്‍ക്കിടയിലുള്ള ചേരിതിരിവിനെ തുടര്‍ന്ന് എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം അനിശ്ചിതമായി നീട്ടിവയ്ക്കാനുള്ള നടപടി വിവാദത്തില്‍. കൃത്യമായ ഇടവേളയില്‍ പി.എസ്.സി നടത്തിവരുന്ന പരീക്ഷകളിലൊന്നാണ് എല്‍.ഡി ക്ലര്‍ക്കിന്റേത്. എന്നാല്‍ പരീക്ഷാ തിയതി വൈകിപ്പിച്ച് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു അനിശ്ചിതത്വത്തിലാക്കാനാണ് ശ്രമം.
പി.എസ്.സി യോഗത്തില്‍ തര്‍ക്കമുണ്ടാക്കിയാണ് ചില അംഗങ്ങള്‍ പരീക്ഷാ തിയതി വൈകിപ്പിച്ചത്. തൊഴിലില്ലാത്ത 15 ലക്ഷത്തോളം പേരുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന തീരുമാനമാണ് യോഗം എടുത്തത്. എന്നാല്‍ ഈ യോഗത്തില്‍ ചെയര്‍മാനെത്തിയില്ലെന്ന ആരോപണവും വിവാദമായിട്ടുണ്ട്.
പരീക്ഷ ഉടന്‍ നടക്കുമെന്ന് കോച്ചിങ് സെന്ററുകളുടെയും തൊഴില്‍ പ്രസിദ്ധീകരണങ്ങളുടെയും വാര്‍ത്ത വിശ്വസിച്ച് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് പഠനം തുടങ്ങിയവര്‍ക്കാണ് പി.എസ്.സി തീരുമാനം ഇരുട്ടടിയായത്. മൂന്നു വര്‍ഷത്തിനുള്ളില്‍ അടുത്ത ലിസ്റ്റെന്ന നയം ഇതോടെ അട്ടിമറിക്കപ്പെടുമെന്നുറപ്പായി. 2018 മാര്‍ച്ച് 31നാണ് അടുത്ത ലിസ്റ്റ് പ്രാബല്യത്തില്‍ വരേണ്ടത്. 14 ജില്ലകളിലെയും ഷോര്‍ട്ട്‌ലിസ്റ്റ് വന്നുകഴിഞ്ഞാലും അതിനുശേഷമുള്ള ഒ.ടി.ആര്‍ വെരിഫിക്കേഷനുതന്നെ മാസങ്ങള്‍ വേണ്ടിവരും. ഒന്നരവര്‍ഷം മുന്‍പ് വിജ്ഞാപനം പുറപ്പെടുവിച്ചാണ് പി.എസ്.സി സാധാരണയായി എല്‍.ഡി ക്ലര്‍ക്ക് പരീക്ഷകള്‍ നടത്തിവരുന്നത്.
പരീക്ഷ നടത്താന്‍ 15 കോടി രൂപവരെ ചെലവ് വരുമെന്നതാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും മറ്റു ചില ആഭ്യന്തര പ്രശ്‌നങ്ങളാണ് തയാറാക്കിയ വിജ്ഞാപനം പിന്‍വലിച്ചതിനു പിന്നിലെന്ന് അറിയുന്നു. പി.എസ്.സി അംഗങ്ങള്‍ക്കിടയിലുള്ള ചേരിതിരിവും അടുത്തകാലത്തായി യോഗങ്ങളില്‍ പ്രകടമാണ്. എല്‍.ഡി.സി വിജ്ഞാപനം ഈ മാസംതന്നെ ഉണ്ടാകുമെന്ന് ചില തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ ജൂണ്‍ മുതല്‍ വാര്‍ത്ത നല്‍കിയിരുന്നു. പി.എസ്.സി യോഗം തീരുമാനിക്കും മുന്‍പുതന്നെ പരീക്ഷാ തിയതി പുറത്താകുന്നതും പതിവാണെന്നു യോഗത്തില്‍ ആരോപണം ഉയരുകയും ചെയ്തു. തുടര്‍ന്ന് ചില അംഗങ്ങള്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നു ശഠിക്കുകയായിരുന്നു. മൂന്നു വര്‍ഷം തികഞ്ഞാല്‍ പുതിയ എല്‍.ഡി.സി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണ് പതിവ്്.
അതേസമയം, ചെയര്‍മാന്‍ ഈയിടെയായി പി.എസ്.സി യോഗങ്ങളില്‍ പങ്കെടുക്കുന്നത് അപൂര്‍വമാണെന്നും അംഗങ്ങളും ചെയര്‍മാനും തമ്മില്‍ ഒരുവര്‍ഷത്തിലേറെയായി ശീതസമരത്തിലാണെന്നും ആരോപണമുണ്ട്. ഈ ഒക്ടോബറില്‍ ചെയര്‍മാന്റെ കാലാവധി കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."