മനോവേദനയോടെ ക്യാമ്പുകളില്‍ നിന്നും മടങ്ങി: ഇനി അതിജീവന നാളുകള്‍
ചങ്ങനാശേരി: പ്രളയം മൂലം മാനസിക സംഘര്‍ഷത്താല്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ എല്ലാം ഉള്ളിലൊതുക്കി ക്യാമ്പുകളില്‍ നിന്ന് അവര്‍ പ്രത്യാശയോടെ കുട്ടനാട്ടിലെ വീടുകളിലേക്കു മടങ്ങുവാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളില്‍ തെളിഞ്ഞ വെയില്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ആളുകള്‍ കുട്ടനാട്ടിലേക്കു മടങ്ങിത്തുടങ്ങിയത്. ക്യാമ്പുകളില്‍ ഓണാഘോഷങ്ങള്‍ നടത്തിയും സദ്യയുണ്ടും ആഘോഷത്തോടെയാണ് മടക്കമെങ്കിലും വീട്ടിലെത്തുമ്പോഴുള്ള അവസ്ഥയെക്കുറിച്ചേര്‍ത്തു നെഞ്ചു പിടഞ്ഞാണ് പലരും ക്യാമ്പുകള്‍ വിട്ടുപോകുന്നത്.ചങ്ങനാശേരി താലൂക്കില്‍ പ്രവര്‍ത്തിച്ചിരുന്ന 106 ക്യാമ്പുകളിലായി 35000ത്തോളം ആളുകളാണ് താമസിച്ചിരുന്നത്. ഇതില്‍ മുപ്പതു ശതമാനത്തിലേറെ ആളുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മടങ്ങിയതായാണ് റവന്യൂവകുപ്പിന്റെ ഏകദേശ കണക്ക്.
ആളുകള്‍ പൂര്‍ണമായി ഒഴിഞ്ഞ 12 ക്യാമ്പുകള്‍ നിര്‍ത്തലാക്കി. ഇനിയും93 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. താലൂക്കിലെ വിവിധ ബന്ധുവീടുകളില്‍ താമസിച്ചിരുന്ന കുറെ ആളുകളും സ്വന്തം വീടുകളിലേക്കു മടങ്ങിയിട്ടുണ്ട്. ചങ്ങനാശേരിക്കാരുടെ ആദിത്യ മര്യാദയ്ക്ക് അകമഴിഞ്ഞ നന്ദി പ്രകടിപ്പിച്ചാണ് കുട്ടനാട്ടുകാര്‍ മടങ്ങുന്നത്. വിവിധ സന്നദ്ധസംഘടനകള്‍ നല്‍കിയ അരിയും തുണിത്തരങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളുമായാണു ക്യാമ്പുകളില്‍ നിന്ന് ഇവര്‍ മടങ്ങുന്നത്.
എല്ലാ പ്രദേശത്തും വൈദ്യുതിബന്ധം ഇനിയും പുന:സ്ഥാപിക്കാത്തതും ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും കുട്ടനാട്ടില്‍ തിരികെയെത്തുന്നവര്‍ക്കു വലിയ പ്രതിസന്ധിയാണ്. വീടുകളിലേയും പരിസരങ്ങളിലെയും ചെളിയും മാലിന്യവും റോഡുകളിലെയും തോടുകളിലെയും പായല്‍ കൂമ്പാരവും റോഡുകളുടെ തകര്‍ച്ചയും പുനരധിവാസത്തിനു മറ്റൊരു തടസ്സമായിട്ടുണ്ട്. ചങ്ങനാശേരിയില്‍ നിന്നു കെ.എസ്.ആര്‍.ടി.സി ബുകള്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി പള്ളിക്കൂട്ടുമ, പുളിങ്കുന്ന്, കൃഷ്ണപുരം, കൈനടി, കാവാലം റൂട്ടുകളില്‍ സര്‍വീസുകള്‍ നടത്തിയതു കുട്ടനാട്ടിലേക്കു തിരിച്ചു പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായി ഓട്ടോകളിലും കാറുകളിലുമായി നിരവധിപ്പേര്‍ മടങ്ങി.
വിവിധ സന്നദ്ധസംഘടനകള്‍ നല്‍കിയ അരിയും തുണിത്തരങ്ങളും ഉള്‍പ്പെടുന്ന കിറ്റുകളുമായാണു ക്യാമ്പുകളില്‍ നിന്ന് അവര്‍ മടങ്ങുന്നത്. ചങ്ങനാശേരിയില്‍ നിന്നും രണ്ടും ബോട്ടുകള്‍ കിടങ്ങറ കെ.സി ജെട്ടിവരെ സൗജന്യ സര്‍വീസ് നടത്തിയത് ആളുകള്‍ക്ക് ആശ്വാസമായി. ഗതാഗത മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവര്‍ക്കു ബോട്ടുകളില്‍ സൗജന്യ യാത്രയനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."