കൊവിഡ്: സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ നിര്‍മാണം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ നിര്‍മാണം വര്‍ധിപ്പിച്ചു. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ 161 മെട്രിക് ടണ്‍ ഓക്സിജന്‍ ഇതിനോടകം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് വ്യക്തമാക്കി. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്റെ കുറവ് ഉണ്ടെന്നാണ് ഐ.എം.എ പറയുന്നത്.
ഓക്സിജന്‍ നിര്‍മിക്കുന്ന രണ്ട് പ്രധാന പ്ലാന്റുകള്‍ പാലക്കാട്ടെ ഇനോക്സ് ഇന്ത്യയും കൊച്ചിയിലെ ലിന്‍ഡേയും ആണ്. വിവിധ ജില്ലകളിലായി 19 ചെറു പ്ലാന്റുകളുമുണ്ട്. കേന്ദ്ര നിര്‍ദേശപ്രകാരം ഇവിടങ്ങളിലെല്ലാം നിര്‍മാണം കൂട്ടി. ഇപ്പോള്‍ ഒരു ദിവസം 84 മെട്രിക് ടണ്‍ ഓക്സിജന്‍ വില്‍ക്കുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ ആവശ്യാനുസരണം സ്റ്റോക്കും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായാല്‍ ഓക്സിജന്‍ കൂടുതല്‍ വേണ്ടിവരും. ഇതിനായി കന്യാകുമാരി, മംഗളൂരു എന്നിവിടങ്ങളിലെ കമ്പനികളുമായി ധാരണയിലുമെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."