പ്രളയം: മലിനമായത് 69,225 കിണറുകള്‍
തൃശൂര്‍: വെള്ളപ്പൊക്കത്തില്‍ നാശമായ 107650 വീടുകളില്‍ 101847 വീടുകള്‍ ശുചീകരിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 193737 പേര്‍ ക്യാംപില്‍നിന്നു വീടുകളിലേക്ക് മടങ്ങി. 945 കെട്ടിടങ്ങള്‍ക്ക് കേടുപറ്റി. 69225 കിണറുകള്‍ നാശമായി.
47 സ്‌കൂളുകളെ പ്രളയം ബാധിച്ചു. 46 സ്‌കൂളുകള്‍ ശുചീകരിച്ചു.
7532 ശുചീകരണ സ്‌ക്വാഡുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണത്തിലേര്‍പ്പെട്ടത്.
423.72 കി.ഗ്രാം ജൈവമാലിന്യം ശേഖരിച്ചത് 375.04 കി.ഗ്രാം സംസ്‌കരിച്ചു. 87.3 കി.ഗ്രാം ഖരമാലിന്യങ്ങളും ഇക്കാലയളവില്‍ ശേഖരിച്ചിട്ടുണ്ട്.
1000 മൃഗങ്ങളെയും 20,000 പക്ഷികളെയും സംസ്‌കരിച്ചു
തൃശൂര്‍: ജില്ലയില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് ഇതുവരെ 1000 മൃഗങ്ങളെയും 20,000 പക്ഷികളെയും സംസ്‌കരിച്ചെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ്. 600 കന്നുകാലികള്‍, 400 പന്നികള്‍, 20,000 പക്ഷികള്‍ എന്നിവയാണ് ഓഗസ്റ്റ് 15 മുതല്‍ ചത്തത്. 3.30 ലക്ഷം പക്ഷികളെ കാണാതാവുകയും ചെയ്തു. മാള, അന്നമനട, കുഴൂര്‍, ചാലക്കുടി മേഖലകളിലാണ് ഏറെയും പക്ഷി മൃഗാദികളുടെ നാശ നഷ്ടമുണ്ടായത്. മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായ രീതിയിലാണ് സംസ്‌കരിച്ചത്. ജനവാസ മേഖലകളില്‍ നിന്നും അകലെയുള്ള ഇടങ്ങളിലാണ് ഇവയുടെ സംസ്‌കാരം നടത്തിയത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
തൃശൂര്‍: പ്രളയവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്റ്റേഷനറി ഉപഭോക്തൃ ഓഫിസുകളില്‍ സ്റ്റേഷനറി സാധനങ്ങള്‍ നഷ്ടപ്പെട്ട ഓഫിസുകള്‍ തങ്ങള്‍ക്കുണ്ടായ നഷ്ടം എഴുതിതള്ളുന്നതിന് നഷ്ടം കണക്കാക്കി തെളിവുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിനകം തൃശൂര്‍ ജില്ല സ്റ്റേഷനറി ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."