പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി കേരളത്തില്‍ എത്തുന്നു
മീനാക്ഷിപുരം: അതിര്‍ത്തിവഴി പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി കേരളത്തിലേക്ക് എത്തുന്നതിനാല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. വേലന്താവളം, മീനാക്ഷിപുരം, ഗോപാലപുരം, നടുപ്പുണ്ണി, ഒഴലപതി എന്നീ പ്രധാന ചെക് പോസ്റ്റുകളിലൂടെ കടക്കുന്ന ബസുകളില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് ഉള്‍പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത്. ഇവക്കെതിരെ പരിശോധനകള്‍ ശക്തമാക്കണമെന്ന ആവശ്യമുയര്ന്നിരുക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ ചെക്പോസ്റ്റുകളില്‍ എത്തുന്ന സമയത്തു മാത്രം റോഡിലിറങ്ങി വാഹനങ്ങളെ പരിശോധിക്കുന്ന നയത്തിന് മാറ്റം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോയമ്പത്തൂര്‍ ജില്ലയില്‍ നിന്നും ദിനംപ്രതി മുപ്പതിനായിരത്തിലധികം ചെറുതും വലുതുമായ വാഹനങ്ങളാണ് അഞ്ച് ചെക്പോസ്റ്റുകളിലൂടെ കേരളത്തിലേക്ക് കടക്കുന്നത്. ഇവ പൂര്‍ണ്ണമായും പരിശോധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ചെക് പോസ്റ്റുകളില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് നാലുവര്ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാതെ കിടക്കുകയാണ്. പകുതിയിലധികം വാഹനങ്ങളെ പരിശോധിക്കാന്‍പോലും തയ്യാറാകാതെ കേരളത്തിലേക്ക് കടത്തിവിടുന്നതിനെതിരെ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."