തിരുവനന്തപുരം വിമാനത്താവളം: ഒറ്റക്കെട്ടായി എതിര്‍ക്കും; മുഖ്യമന്ത്രിക്ക് എം.പിമാരുടെ ഉറപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി എം.പിമാര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി ഉന്നയിക്കാനും എം.പിമാരുടെ യോഗത്തില്‍ തീരുമാനമായി.
പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ശശി തരൂര്‍ എം.പി മാത്രമാണ് വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര പോരാളികളെ കുറിച്ചുള്ള നിഘണ്ടുവില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തിന് ജി.എസ്.ടി വിഹിതമായി കിട്ടേണ്ട 7,000 കോടി ലഭ്യമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. മൊറോട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്നും പലിശയ്ക്ക് ഇളവ് നല്‍കണമെന്നും ബി.പി.സി.എല്‍ സ്വകാര്യവത്കരിക്കരുതെന്നും പാര്‍ലമെന്റില്‍ ആവശ്യമുന്നയിക്കാനും എം.പിമാര്‍ തീരുമാനിച്ചിട്ടുണ്ട്.
യോഗത്തില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍ കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും എം.പി. മാരായ എളമരം കരീം, എം.കെ. രാഘവന്‍, അടൂര്‍ പ്രകാശ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ബിനോയ് വിശ്വം, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, അബ്ദുള്‍ വഹാബ്, എം.വി. ശ്രേയാംസ്‌കുമാര്‍, കെ. സോമപ്രസാദ്, കെ.കെ. രാഗേഷ്, തോമസ് ചാഴിക്കാടന്‍, എ.എം. ആരിഫ് എന്നിവരും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ള പ്രാധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."