ഓട്ടോ ഡ്രൈവറുടെ മരണം: സി.ഐക്കെതിരേ നടപടിയുണ്ടായേക്കും
പരവൂര്‍: വാഹനപരിശോധനക്കിടെ പൊലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ കൂനയില്‍ കളീലില്‍ വീട്ടില്‍ സുരേന്ദ്രന്‍ (49) സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പരവൂര്‍ സി.ഐക്കെതിരേ നടപടിയുണ്ടായേക്കും.
നിസാര കാരണത്താല്‍ ഡ്രൈവറെ പിടികൂടി സ്റ്റേഷനിലെത്തിച്ച ഉദ്യോഗസ്ഥന്റെ നടപടിയില്‍ പൊലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. ദയാബ്ജി ജങ്ഷനില്‍ ഓട്ടം കാത്തു കിടക്കുമ്പോഴാണ് സുരേന്ദ്രനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. യൂനിഫോം ധരിച്ചില്ലെന്നതായിരുന്നു കുറ്റം.
ഇതിന് പെറ്റിക്കേസ് എടുത്ത് സ്റ്റേഷനിലോ കോടതിയിലോ പിഴ അടപ്പിക്കാമായിരുന്നു. ഇതിനുപകരം ഓട്ടോയും ഡ്രൈവറെയും സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
എസ.്‌ഐയും പൊലിസുകാരുമടക്കം ഡ്രൈവര്‍ക്ക് പെറ്റി നല്‍കി വിട്ടയ്ക്കാമെന്ന നിലപാടിലുമായിരുന്നു. പക്ഷേ ഇതിന് സി.ഐ വിസമ്മതിക്കുകയായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിയോ സ്ഥലംമാറ്റമോ ഉണ്ടാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍.
സുരേന്ദ്രന്‍ സി.ഐ.ടി.യു യൂനിയനിലെ അംഗവുമാണ്. പരവൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത്ത് രാജന്‍ നെടുങ്ങോലം രാമറാവു ആശുപത്രിയില്‍ എത്തി സുരേന്ദ്രന്റെ ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. സംഭവം നടന്ന ചൊവ്വാഴ്ച അര്‍ധരാത്രിവരെയും നെടുങ്ങോലം ആശുപത്രി പരിസരത്ത് ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം സംഘര്‍ഷാവസ്ഥയായിരുന്നു. കഴിഞ്ഞദിവസം ഇരു പാര്‍ട്ടികളും പൊലിസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."