സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം, എക്സൈസ് കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്കി
തിരുവന്തപുരം : കോവിഡിനെ തുടര്‍ന്ന് അടച്ച സംസ്ഥാനത്തെ ബാറുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്തുറക്കാന് സര്‍ക്കാര്‍ നീക്കം നടത്തുന്നു. എക്സൈസ് കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് ബാറുകള്‍ തുറക്കാമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ ബാറുകളില്‍ പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്. ബാറുകളില്‍ ബീവറേജില്‍ ഈടാക്കുന്ന് വില തന്നെയായത് കൊണ്ട് സര്‍ക്കാരിന് ലാഭവുമില്ല. ഈ സഹചര്യത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന ധാരണയിലെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ബാറുകള്‍ തുറക്കുന്നതിന് അനുകൂലമായ നിലപാടടെുത്തെന്നാണ് വിവരം.സാമൂഹിക അകലം പാലിക്കണം. ഒരു സമയം കൂടുതല്‍ പേരെ ബാറുകളില്‍ അനുവദിക്കാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ട് പേര് മാത്രമേ പാടുള്ളു, ജീവനക്കാരും ബാറിലെത്തുന്നവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."